കോട്ടയം : മാർച്ച് 16 ന് നടക്കുന്ന സി.എസ്.ബി ബാങ്ക് അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി ബി.ഇ.എഫ്.ഐ ധർണ്ണ സംഘടിപ്പിച്ചു. ഉഭയ കക്ഷി ശമ്പള പരിഷ്കരണ കരാറുകൾ നടപ്പാക്കുക, സബ് സ്റ്റാഫിന് ഫുൾ ടൈം ശമ്പളം നടപ്പാക്കുക,
മുഴുവൻ സി.ടി.സി ജീവനക്കാരെയും സ്ഥിരപ്പെടുത്തുക,
വിരമിച്ച ജീവനക്കാർക്ക് റെഗുലേഷൻ പ്രകാരമുള്ള പെൻഷൻ അനുവദിക്കുക, കേന്ദ്ര ഗവൺമെന്റിന്റെ ബാങ്കിംഗ് മേഖലകളിലുള്ള കോർപ്പറേറ്റ് വത്ക്കരണം അവസാനിപ്പിക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.എസ്.ബി ബാങ്ക് കോട്ടയം മെയിൻ ബ്രാഞ്ചിന് മുന്നിൽ നടന്ന സായാഹ്ന ധർണ സി.ഐ.ടിയു ജില്ലാ പ്രസിഡൻ്റ് അഡ്വ. റെജി സക്കറിയ ഉദ്ഘാടനം ചെയ്തു.
സി.എസ്.ബിബാങ്ക് സ്റ്റാഫ് ഫെഡറേഷൻ അഖിലേന്ത്യാ ജോ. സെക്രട്ടറി റെന്നി പി. സി അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ, ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബിനു സ്വാഗതവും, ബി.ടി.ഇ.എഫ് ജില്ലാ സെക്രട്ടറി തുഷാര എസ് നായർ നന്ദിയും പറഞ്ഞു. സമരത്തിന് ആധാരമായ കാര്യങ്ങൾ സി.എസ്.ബി.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ടെൻസൺ വിശദീകരിച്ചു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.പി. ഷ, ആർ.എ.എൻ. റെഡ്യർ, സി. നാരായണൻ, യു. അഭിനന്ദ്, ശ്രീരാമൻ വി.പി, സുരേഷ് കെ.ഡി തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.


