കുറവിലങ്ങാട് : ദേശീയോദ്ഗ്രഥനവും ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ സ്മരണകളുമേന്തി കോട്ടയം കുറവിലങ്ങാട് വെമ്പള്ളി സ്വദേശിയും സൗത്ത് ബിഹാര്‍ യൂണിവേര്‍സിറ്റിയില്‍ എം.എ സോഷ്യല്‍ വര്‍ക്കില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ അഖില്‍ സുകുമാരന്റെ സൈക്കിൾ യാത്ര 60 ആം ദിനത്തിൽ ഇന്ന് ഗുരുവായൂരിൽ എത്തും. മെയ്യ് 29നാണ് യാത്ര ബിഹാറില്‍ നിന്നും ഉത്തർപ്രദേശ്,ഹരിയാന,ഡല്‍ഹി, ഗുജറാത്ത്, മഹാരഷ്ട്ര,കര്‍ണ്ണാടക വഴി അഖിലെന്ന ഈ 25 വയസ്സുകാരന്‍ യാത്ര തുടരുന്നത്.
ഒരു ദിവസം ഏകദേശം 100 കി മീ . എന്ന രീതിയിൽ ആണ് അഖിൽ സൈക്കിൾ ചവിട്ടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പതിവുപോലെ ഇന്ന് വൈകുന്നേരത്തോടെ യാത്ര ഗുരുവായൂരിൽ എത്തി വിശ്രമിക്കും. .സൈക്കിളില്‍ ഇന്ത്യന്‍ പതാകയും അദ്ധേഹത്തിന്‍റെ യാത്ര ലക്ഷ്യത്തെ ഉദ്ധരിച്ച ബോര്‍ഡുമുണ്ടായിരുന്നു.ഈ യാത്രയില്‍ 25 തവണയിലധികം സൈക്കിൾ പാഞ്ചറായവനാണിവന്‍. യാത്രാദിനങ്ങളില്‍ ഡല്‍ഹിയില്‍ മാത്രമാണ് വെയിലിന്‍റെ ചൂടറിഞ്ഞതെന്ന് അഖിൽ പറഞ്ഞു.
യാത്രാവേളയിൽ റയില്‍വേ സ്റ്റേഷനുകളിലും,ബസ്റ്റാന്‍റുകളിലും,ബസ്റ്റോപ്പുകളിലും,മറ്റും തലതാഴ്ച്ചും,യാത്രാ വേളയിലെ പാഥേയം ഓരോ നാട്ടുകാരുടെയും സഹകരണത്തോടെയുമായിരുന്നു. ഗുരുവായൂരിൽ നിന്നും എറണാകുളം ആലപ്പുഴ കൊല്ലം വഴി കന്യാകുമാരി ലഷ്യം വച്ച് യാത്ര തുടരും ഏകദേശം 12 ദിവസം കൂടി സൈക്കിൾ യാത്ര ചെയ്ത് തിരികെ തീരുവനന്തപുരം കൊട്ടരക്കര : അടൂർ , തിരുവല്ലാ വഴി കോട്ടയത്ത് എത്തി ജന്മനാടായ വെമ്പള്ളിയിൽ എത്തിചേരും.