സോണിയക്കും, രാഹുലിനും താൻ നൽകിയ ഉറപ്പായിരുന്നു കർണാടകയിലെ വിജയം , കർണാടകയിലെ ജനം ഞങ്ങളെ വിശ്വസിച്ചു , ഇത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയം : വികാരാധീനനായി വിതുമ്പി ഡി.കെ ശിവകുമാർ
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ വികാരാധീനനായി വിതുമ്പി സംസ്ഥാന അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ. കോൺഗ്രസിനെ തിരികെ എത്തിക്കുമെന്ന് സോണിയ ഗാന്ധിക്കും, മല്ലികാർജുൻ ഖാർഗെയ്ക്കും, പ്രിയങ്കയ്ക്കും, രാഹുലിനും താൻ നൽകിയ ഉറപ്പായിരുന്നു. ബിജെപി തന്നെ തിഹാർ ജയിലിലടച്ചപ്പോൾ സോണിയ ഗാന്ധി സന്ദർശിക്കാൻ വന്നത് മറക്കാനാകില്ല. കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണിത്. കർണാടകയിലെ ജനം ഞങ്ങളെ വിശ്വസിച്ചുവെന്നും ഡി കെ ശിവകുമാർ പറഞ്ഞു. വികാരധീനനായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിദ്ധരാമയ്യ അടക്കമുളള സംസ്ഥാനത്തെ എല്ലാ നേതാക്കൾക്കും നന്ദിയുണ്ടെന്നും ഡി കെ ശിവകുമാർ പ്രതികരിച്ചു. നേതാക്കൾക്കാണ് ഈ വിജയത്തിന്റെ ക്രെഡിറ്റ്. ബൂത്ത് തലത്തിലുളള പ്രവർത്തകർ അടക്കം എല്ലാവർക്കും ഈ വിജയത്തിൽ പങ്കുണ്ടെന്നും ഡികെ ശിവകുമാർ പറഞ്ഞു.
പ്രതീക്ഷിച്ച വിജയമാണ് കർണാടകയിൽ കോൺഗ്രസ് നേടിയതെന്ന് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നാല്‍ പോലും കര്‍ണാടകയില്‍ ഒന്നും സംഭവിക്കില്ലെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. അത് സംഭവിച്ചിരിക്കുന്നു എന്നും സിദ്ധരാമയ്യ പ്രതികരിച്ചു. കേവല ഭൂരിപക്ഷം മറികടന്ന സാഹചര്യത്തില്‍ ഞായറാഴ്ച്ച രാവിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.