നെയ്യാറ്റിൻകര ഗോപന്റെ സമാധി സ്ഥലം തീർത്ഥാടനകേന്ദ്രമാക്കാൻ കുടുംബം; കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

നെയ്യാറ്റിൻകര:ചുമട്ടുതൊഴിലാളിയായിരുന്ന മണിയനെന്ന ഗോപൻ സ്വാമിയുടെ സമാധിസ്ഥലം തീർത്ഥാടന കേന്ദ്രമാക്കാനൊരുങ്ങുകയാണ് കുടുംബം. ഹൈക്കോടതി വരെ ഇടപെടേണ്ടിവന്ന സമാധി വിവാദത്തിൽ കേസ് അവസാനിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.ചുവരിൽ പതിച്ച “സമാധി” പോസ്റ്ററിലൂടെയാണ് നാട്ടുകാർക്ക് ഗോപൻ സ്വാമിയുടെ മരണം അറിയാൻ കഴിഞ്ഞത്. തുടർന്ന് ഗോപൻ സ്വാമിയുടെ മരണത്തിൽ സംശയം ഉയർന്നതോടെ മൃതദേഹം പുറത്തെടുത്തു റീ പോസ്റ്റ്മോർട്ടം വരെ നടത്തി.പോലീസ് നടത്തിയ അന്വേഷണത്തിലും ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അസ്വാഭാവികത ഒന്നും കണ്ടെത്താനായിട്ടില്ല. അന്തരാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് കേസ് അവസാനിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.ഇതിനിടെ, ഇന്ന് ഗോപൻ സ്വാമിയുടെ സമാധിസ്ഥലം ഒരു ക്ഷേത്രമായി മാറിയിരിക്കുകയാണ്. നിത്യപൂജ നടക്കുന്നു. ഭാവിയിൽ വലിയ ക്ഷേത്രം നിർമ്മിച്ച് തീർത്ഥാടന കേന്ദ്രമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

Advertisements

Hot Topics

Related Articles