ന്യൂഡൽഹി : കേരളത്തിൽ കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ മുസ്‌ലിം ലീഗ് നേതൃത്വം വിഷയം ചർച്ച ചെയ്യാൻ നാളെ നിർണായക യോഗം ചേരുന്നു. പാണക്കാട് രാവിലെ 10 മണിക്ക് നടക്കുന്ന യോഗത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളെല്ലാം പങ്കെടുക്കുമെന്ന് അറിയിച്ചു.
മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി, സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസിന്റെ അന്തിമ തീരുമാനം വന്നാൽ സ്വീകരിക്കേണ്ട നിലപാട്, പാർട്ടിയുടെ ഭാവി രാഷ്ട്രീയ നീക്കം, കൂടാതെ ലീഗിന്റെ മന്ത്രിസഭാ പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്യപ്പെടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തിന് ശേഷം നേതാക്കൾ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരിക്കുകയാണ്. അതുവരെ പാർട്ടി നേതാക്കളും പ്രവർത്തകരും പരസ്യ പ്രതികരണം നടത്തരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.


