ഡെങ്കി വില്ലനാകുന്നു : സംസ്ഥാനത്ത് പടരുന്നത് “ടൈപ്പ് 3” വകഭേദം; ഡെങ്കി ‘തീവ്ര വ്യാപനത്തിന്’ മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ

തിരുവനന്തപുരം: സംസ്ഥാനത്ത് പടരുന്നത് ടൈപ്പ് ത്രീ ഡെങ്കിയെന്ന് ആരോ​ഗ്യവിദ​ഗ്ധരുടെ മുന്നറിയിപ്പ്. ഈ മാസവും അടുത്ത മാസവും ഡെങ്കി തീവ്ര വ്യാപനമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നു. മൂന്നുലക്ഷത്തിലേറെ ആളുകൾക്കാണ് ഡെങ്കി ബാധിച്ചത്.

Advertisements

ടൈപ്പ് വൺ, ടൈപ്പ് ടു വൈറസുകൾക്കൊപ്പം ടൈപ്പ് 3 എന്ന വകഭേദം കൂടി പട‍ർന്നതോടെയാണ് പനി ബാധിതരുടെ എണ്ണം കുത്തനെ വർധിച്ചത്. ഇനിയുളള ദിവസങ്ങൾ തീവ്ര വ്യാപനത്തിന്‍റേത് ആകുമെന്നാണ് നി​ഗമനം. രോ​ഗം തീവ്രമാകാനുള്ള സാധ്യതയും ഉണ്ട്. മരണ നിരക്ക് കുറയ്ക്കുകയാണ് ഇനിയുള്ള ലക്ഷ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിൽ ജൂൺ മാസം മാത്രം പനി ബാധിച്ചത് 293424 പേർക്കാണ്. പകർച്ച വ്യാധികൾ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 79. ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 1876പേർക്കാണെങ്കിൽ രോഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയത് 6006 പേർ. എലിപ്പനി സ്ഥിരീകരിച്ചത് 166 പേർക്കാണെങ്കിൽ രോഗ ലക്ഷണങ്ങളോടെ എത്തി ചികിൽസ തേടിയത് 229 പേരാണ്.

എലിപ്പനി മൂലം 23 പേർ മരിച്ചു. വയറിളക്ക രോഗം ബാധിച്ചത് അരലക്ഷത്തിലധികം പേർക്കാണ്. 203പേർക്ക് എച്ച് വൺ എൻ വണ്ണും സ്ക്രബ് ടൈഫസ് ബാധിച്ച് 22പേരും സിക്ക ബാധിച്ച് രണ്ടുപേരും ചികിൽസ തേടിയെന്നാണ് കണക്കുകൾ.

Hot Topics

Related Articles