പെരുമ്പാവൂരിൽ അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ നായയ്ക്ക് രക്ഷകരായി മീറ്റ് ഇൻഡസ്ട്രീസ് അസോസിയേഷൻ അംഗങ്ങൾ ; മൃഗസ്നേഹികളുടെ സംഘടന നായയെ ഏറ്റെടുത്തു 

കൊച്ചി: അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് അപകടാവസ്ഥയിലായ തെരുവുനായയ്ക്ക് രക്ഷകരായി  മീറ്റ് ഇൻഡസ്ടിസ് വെൽഫയർ അസോ: അംഗങ്ങൾ. വാഹനം ഇടിച്ച് റോഡിൽ വീണ് കിടന്ന നായയെ രക്ഷിച്ച് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന മൃഗക്ഷേമ സംഘടനയുടെ കയ്യിലേയ്ക്കു കൈമാറുകയാണ് ഇവർ ചെയ്തത്. പെരുമ്പാവുർ കാളച്ചന്ത ക്ക് സമീപത്തായിരുന്നു അപകടം. അജ്ഞാത വാഹനം ഇടിച്ച് നാലു ദിവസമായി നായ അവശ നിലയിൽ കഴിയുകയായിരുന്നു. പരിക്കേറ്റ് റോഡിൽ വീണ് കിടന്ന നായ ദയനീയമായി കരയുകയും, ഭക്ഷണം കഴിക്കുകയോ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ്  മീറ്റ് ഇൻഡസ്ടിസ് വെൽഫയർ അസോ: അംഗമായ അബ്ദുൾ ഖാദറും പച്ചക്കറി വ്യാപാരി ഷമീറും വിഷയത്തിൽ ഇടപെട്ടത്. ഇരുവരും മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷനുമായി ബന്ധപെട്ടു. തുടർന്ന് അസോസിയേഷൻ വഴി കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന മൃഗസ്നേഹികളുടെ സംഘടനയെ വിവരം അറിയിച്ചു. തുടർന്ന്  സംഘടനയുടെ നിർദേശ പ്രകാരം നായയെ ഇരുവരും സ്വന്തം ചിലവിൽ ആശുപത്രിയിലെത്തിച്ചു. നായ അപകട നില തരണം ചെയ്തതായി മൃഗസ്നേഹികളുടെ സംഘടനാ ഭാരവാഹികൾ അറിയിച്ചു.

Advertisements

Hot Topics

Related Articles