ദിലീപിനെ തള്ളാതെ പ്രോസിക്യൂഷനെ കൊള്ളാതെ ഹൈക്കോടതി! ദിലീപ് ചോദ്യം ചെയ്യലിനു ഹാജരാകണം; മുൻകൂർ ജാമ്യമില്ല; 27 വരെ അറസ്റ്റ് ചെയ്യാനുമാവില്ല

കൊച്ചി: നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വീണ്ടും വാദം കേൾക്കും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കം മുഴുവൻ പ്രതികളും ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൻ ചോദ്യംചെയ്യലിന് ഹാജരാകണം.

Advertisements

ഞായറാഴ്ചയും തിങ്കളാഴ്ചയും ദിലീപിനെ ചോദ്യം ചെയ്യും. ചൊവ്വാഴ്ച അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. ‘അതേസമയം ചോദ്യം ചെയ്യലിന് ആറുമണിക്കൂർ വരെ ഹാജരാകാമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജാമ്യം നൽകിയാൽ അന്വേഷണത്തിൽ ഇടപെടരുതെന്നും എങ്കിൽ ജാമ്യം റദ്ദാക്കുമെന്നും ഹൈകോടതി പറഞ്ഞു. ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. കേസ് പ്രാധാന്യമുള്ളതാണെന്നും വിശദമായ വാദം കേൾക്കാൻ സമയം വേണമെന്ന് വിലയിരുത്തിയ ജസ്റ്റിസ് പി. ഗോപിനാഥ് ജാമ്യ ഹരജി ശനിയാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റുകയായിരുന്നു.

രാവിലെ ഓൺലൈൻ സിറ്റിങ് ഒഴിവാക്കി കോടതിമുറിയിൽ നേരിട്ട് വാദം കേൾക്കുകയായിരുന്നു. ദിലീപിനെതിരെ പ്രോസിക്യൂഷൻ കൂടുതൽ തെളിവുകൾ ഹാജരാക്കിയിരുന്നു.
ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവരും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു.

Hot Topics

Related Articles