ദൈവത്തിന് നന്ദി ; സത്യം ജയിച്ചു; എനിക്കെതിരെ ഗൂഡാലോചന നടത്തിയത് ക്രിമിനൽ പൊലീസ് സംഘം: മാധ്യമങ്ങളോട് പ്രതികരിച്ച് ദിലീപ്

കൊച്ചി: ദൈവത്തിന് , നന്ദി.. സത്യം ജയിച്ചു..! നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടശേഷം കോടതിയിൽ നിന്നും പുറത്ത് വന്ന ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ദിലീപ്. നടിയെ ആക്രമിച്ച കേസ് പുറത്ത് വന്ന ശേഷം കേസിൽ ക്രിമിനൽ ഗൂഡാലോചന ഉണ്ട് എന്ന് നടി മഞ്ജു വാര്യർ പറഞ്ഞതോടെയാണ് തന്നെ തകർക്കാനുള്ള ഗൂഡാലോചന ആരംഭിച്ചത്. ഇതിന് ശേഷം ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയും, ക്രിമിനൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് തന്നെ കുടുക്കാൻ ശ്രമിച്ചത്. ഇവർ ഒരു കള്ളക്കഥ മെനയുകയും, മാധ്യമങ്ങളെയും ഇതിന് ഒത്താശ ചെയ്യുന്ന ചിലരെയും കൂട്ട് പിടിച്ച് ഇത് പ്രചരിപ്പിക്കുകയുമായിരുന്നു. യഥാർത്ഥ ഗൂഡാലോചന എന്നെ തകർക്കാൻ വേണ്ടിയാണ് നടന്നത്. എന്റെ കരിയറും ഒൻപത് വർ
ഷവും തകർന്നു. കഴിഞ്ഞ ഒൻപത് വർഷം എനിക്ക് വേണ്ടി നിന്ന ആരാധകർക്കും, അഭിഭാഷകർക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

Advertisements

Hot Topics

Related Articles