കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Advertisements
അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് അപൂർവമായെങ്കിലും അത്യന്തം ഗുരുതരമായ ഒന്നായി മാറിയിരിക്കുകയാണ്. ചില കേസുകളിൽ മുമ്പും ജീവൻ നഷ്ടപ്പെട്ടിരുന്നു. ആരോഗ്യമേഖല ഇതിനകം ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് മലിനജലത്തിൽ കളിക്കുകയോ, കുളിക്കുകയോ ചെയ്യുന്ന കുട്ടികൾക്കും യുവാക്കൾക്കും രോഗബാധയിലേക്കുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.