കോഴിക്കോട് : കോഴിക്കോട് മലാപ്പറമ്പിൽ ഡോക്ടർ ദമ്പതികളെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഡോ. റാം മനോഹർ( 70) ഭാര്യ ശോഭ മനോഹർ ( 68) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.
Advertisements
രോഗികളാണെന്നും മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ഫീനോ ബാർബിറ്റോൺ എന്ന ഗുളിക അധികം കഴിച്ചതാണ് മരണ കാരണമെന്ന് പൊലീസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃശൂർ സ്വദേശികളായ ഇരുവരും ആറു മാസമായി കോഴിക്കോടാണ് താമസിക്കുന്നത്. ചേവായൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.