പിജി ഡോക്ടർമാരുടെ സമരംഭാ​ഗികമായി പിൻവലിച്ചു : എമർജൻസി ഡ്യൂട്ടി ചെയ്യും, ഒ.പി ബഹിഷ്കരണം തുടരും

തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പിജി ഡോക്ടർമാർ നടത്തിവന്ന സമരം ഭാ​ഗികമായി പിൻവലിച്ചു. എന്നാൽ ഒ.പി ബഹിഷ്കരണം തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു.

Advertisements

എമർജൻസി ഡ്യൂട്ടി ചെയ്യും. ആരോ​ഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ് ഉറപ്പ് നൽകിയതായി   ഡോക്ടർമാർ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മതിയായ സെക്യൂരിറ്റിയുളള സ്ഥലങ്ങളിൽ മാത്രം ഹൗസ് സർജൻമാരെ നിയമിക്കാമെന്ന ഉറപ്പും ലഭിച്ചതായും അവർ പറഞ്ഞു. ഡോക്ടർ വീണ ജോർജുമായുളള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഡോക്ടർമാരുടെ പ്രതികരണം.

Hot Topics

Related Articles