ചെന്നൈയെ ഞെട്ടിച്ച് കൊലപാതകം; വീട്ടിൽ ഉറങ്ങിക്കിടക്കുന്ന രണ്ടു പേരെ ഏഴംഗ സംഘം വീട്ടിലെത്തി വെട്ടിക്കൊന്നു

ചെന്നൈ യെ ഞെട്ടിച്ച് കൊലപാതകം; വീട്ടിൽ ഉറങ്ങിക്കിടക്കുന്ന രണ്ടു പേരെ ഏഴംഗ സംഘം വീട്ടിലെത്തി വെട്ടിക്കൊന്നു

Advertisements

ചെന്നൈ: ചെന്നൈയിൽ ഇരട്ട കൊലപാതകം. മുടിച്ചൂർ സ്വദേശി അറുമുഖവും പതിനേഴുകാരനുമാണ് കൊല്ലപ്പെട്ടത്. എട്ടുപേരടങ്ങിയ സംഘം വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പല്ലാവരം ത്രിശൂലത്തിലെ വീട്ടിലാണ് കൊലപാതകം നടന്നത്. ഗുണ്ടാപകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരവധി കൊലക്കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അറുമുഖം. മയക്കുമരുന്ന് കേസുകളും ഇവർക്കെതിരെ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബൈക്കിലെത്തിയ സംഘമാണ് വീട്ടിൽ ഇന്നലെ കിടന്നുറങ്ങുകയായിരുന്ന അറുമുഖത്തെയും പതിനേഴുകാരനെയും വെട്ടുകയായിരുന്നു.

Hot Topics

Related Articles