കുവൈത്തിലേയ്ക്ക് അനധികൃതമായി വേദേശമദ്യം കടത്താൻ ശ്രമം: 3144 കുപ്പി മദ്യം പിടിച്ചെടുത്തു 

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് അനധികൃതമായി വിദേശമദ്യം കടത്താൻ നടത്തിയ ശ്രമം കുവൈത്ത് ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് തടഞ്ഞു. രഹസ്യമായി ഒളിപ്പിച്ചിരുന്ന 3144 കുപ്പി വിദേശമദ്യമാണ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്. ഫ്രാൻസ് റിപ്പബ്ലിക്കില്‍ നിന്ന് ഒരു പ്രാദേശിക കമ്ബനിയുടെ പേരില്‍ എത്തിയ കണ്ടെയ്‌നറിനെ കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ കണ്ടെത്തുകയായിരുന്നു.

Advertisements

കണ്ടെയ്‌നറിന്റെ കസ്റ്റംസ് ഡിക്ലറേഷനില്‍ ഇരുമ്ബ് ഷീറ്റുകള്‍ അടങ്ങിയ ചരക്കാണെന്ന് രേഖപ്പെടുത്തിയിരുന്നുവെങ്കിലും കണ്ടെയ്‌നർ തുറന്ന് വിശദമായി പരിശോധിച്ചപ്പോള്‍ രഹസ്യമായി ഒളിപ്പിച്ച നിലയില്‍ ഏകദേശം മൂവായിരത്തി നൂറ്റി നാല്പത്തിനാല് ബോട്ടില്‍ വിദേശമദ്യം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കടത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ കർശന പരിശോധനകള്‍ തുടരുമെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.

Hot Topics

Related Articles