ഡ്രോണ്‍ പറത്തലില്‍ പരിശീലനം നല്‍കാന്‍ അസാപ് കേരള ; കാസർകോട് ആരംഭിക്കുന്നത് കേരളത്തിലെ ഏക സ്ഥാപനം

തിരുവനന്തപുരം : ഡ്രോണ്‍ പറത്തലില്‍ പരിശീലനം നല്‍കാന്‍ അസാപ് കേരളയ്ക്ക് കേന്ദ്ര അംഗീകാരം. പരിശീലനം നല്‍കുന്നതിനും സര്‍ട്ടിഫിക്കേഷനും കേന്ദ്ര സര്‍ക്കാരിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) അംഗീകാരം നല്‍കിയത്. ഈ അംഗീകാരമുള്ള കേരളത്തിലെ ഏക സ്ഥാപനമാണ് അസാപ്.

Advertisements

അസാപ്പിന്റെ കാസര്‍കോട് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കിലാണ് പരിശീലനം നല്‍കുക. എറണാകുളം ആസ്ഥാനമായ ഓട്ടോണമസ് അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡാണ് പരിശീലന പങ്കാളി. 96 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എക്സിക്യൂട്ടീവ് പ്രോഗ്രാം ഇന്‍ സ്മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റിങ് കോഴ്സ് 16 ദിവസത്തില്‍ പൂര്‍ത്തിയാക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ചുദിവസത്തെ ഡിജിസിഎ ലൈസന്‍സിങ് പ്രോഗ്രാമും ഇതിലുള്‍പ്പെടും. 3ഡി മാപ്പിങ്, യുഎവി സര്‍വേ, യുഎവി അസംബ്ലി ആന്‍ഡ് പ്രോഗ്രാമിങ്, തുടങ്ങിയവയും കോഴ്സിന്റെ ഭാഗമാണ്. പത്താംക്ലാസ്പാസായ 18നു മുകളില്‍ പ്രായമുള്ളവര്‍ക്ക് ചേരാം. പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. 42,952 രൂപയാണ് ഫീസ്. ഫോണ്‍: 9495999623, 9495999709.

Hot Topics

Related Articles