ദില്ലിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം ഡ്രോൺ ; കണ്ടെത്തിയത് അതീവ സുരക്ഷാ മേഖലയിൽ ; അന്വേഷണം ആരംഭിച്ചു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം അതിരാവിലെ ഡ്രോൺ കണ്ടതായി റിപ്പോർട്ട്. അതീവ സുരക്ഷാ മേഖലയിലാണ്  എസ്‌പിജി ഉദ്യോഗസ്ഥർ ഡ്രോൺ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം ദില്ലി പൊലീസിനെ അറിയിച്ചു. സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Advertisements

പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ദില്ലിയിൽ അതീവ സുരക്ഷാ മേഖലയിലുള്ളതാണ് പ്രധാനമന്ത്രിയുടെ വീട്. ഇവിടെ ഡ്രോണുകൾ പറപ്പിക്കാൻ അനുവാദമില്ല. ഈ സ്ഥലത്താണ് സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഡ്രോൺ പറത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതീവ സുരക്ഷാ മേഖലയിൽ ഡ്രോണുകൾ പറക്കുന്നത് തടയാൻ ആന്റി ഡ്രോൺ സംവിധാനം ഉണ്ട്. ഇതിലാണ് രാവിലെ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. എന്തിനാണ് ഈ മേഖലയിലൂടെ ഡ്രോൺ പറത്തിയത്, ആരാണ് പറത്തിയത് എന്നൊക്കെയുള്ള വിവരങ്ങളാണ് ഇനി കണ്ടെത്തേണ്ടത്.

Hot Topics

Related Articles