കോട്ടയം : കൊടിത്തോട്ടം പോപ്പുലർ മെറ്റൽസ്(റോയൽ ) പാറമട കുളത്തിൽ കൊടിത്തോട്ടം നിവാസികളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചിട്ട് കുടുബങ്ങൾക്ക് നീതി ലഭിക്കാത്തതിൽ എൻ സി പി ( എസ് പി ) എരുമേലി മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തുന്നു
ഇനിയൊരു ദുരന്തം ആവർത്തിക്കാതെ ഇരിക്കുവാനുള്ള നടപടികൾ എരുമേലി പഞ്ചായത്ത് സ്വീകരിക്കണമെന്നു അഭ്യർത്ഥനയുമായി എൻസിപി എരുമേലി മണ്ഡലം കമ്മിറ്റി നിവേദനം സമർപ്പിച്ചു.
എരുമേലി മണ്ഡലം പ്രസിഡണ്ട് രാജേഷ് സദാനന്ദൻ അധ്യക്ഷത വഹിച്ചു. യോഗം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് ഉണ്ണിരാജ് പത്മാലയം ഉദ്ഘാടനം നിർവഹിച്ചു. പാറമടക്കുളം ഫെൻസിംഗ് ഇടുക, പാറമട കുളത്തിലെ വെള്ളം വറ്റിക്കുക, എന്നിമാനദണ്ഡങ്ങൾ പാലിക്കാത്ത കാരണത്താൽ അവിടെ മരണപ്പെട്ട കുട്ടികൾക്ക് നഷ്ടപരിഹാരം നൽകുകയും, മനപ്പൂർമല്ലാത്ത നരഹഹിത്യക്ക് ലൈസൻസ് ഉടമയ്ക്ക് എതിരെ കേസെടുക്കണം എന്നുള്ള ആവശ്യം പഞ്ചായത്തിനും വകുപ്പ് മന്ത്രിക്കും ജില്ലാ കലക്ടർക്കും മറ്റ് അധികൃതർക്കും പരാതി നൽകുമെന്ന് എൻസിപി മണ്ഡലം കമ്മിറ്റി തീരുമാനമെടുത്തു. ഈ കമ്മിറ്റിയിൽ ബൈജു ചീരംകുളം കൊടിത്തോട്ടം,
ഷിജോ മോൻ കൊടിത്തോട്ടം,
ജസ്റ്റിൻ ജോർജ് എലിവാലിക്കര,
നസീം മജീദ് മുട്ടപ്പള്ളി, ആശാന്ത് ശിവൻ 40 ഏക്കർ, , മാത്യു തോമസ് ഇടകടത്തി, കണ്ണൻ പി എരുമേലി എന്നിവർ പ്രസംഗിച്ചു.


