ഡി വൈ എഫ് ഐ  കൊല്ലാട് മേഖലാ കമ്മറ്റി പഠനോത്സവം നടത്തി 

കോട്ടയം : ഡി വൈ എഫ് ഐ  കൊല്ലാട് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠനോത്സവം, കൊല്ലാട് ഗവ. എൽ. പി സ്കൂളിൽ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം  കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Advertisements

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ബാഗും ബുക്കും അടക്കമുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി പി എം ഏരിയ കമ്മറ്റി അംഗം സ. പി.സി ബെഞ്ചമിൻ, ലോക്കൽ സെക്രട്ടറി സ. സി. വി ചാക്കോ, ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി അംഗം പാർവതി രഞ്ചൻ, കൊല്ലാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  ഈ. റ്റി എബ്രഹാം, ഗ്രാമപ്പഞ്ചായത്ത് അംഗം നൈസി ബെറ്റി, എന്നിവർ പങ്കെടുത്തു. മേഖല പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി മനു പി മോഹൻ സ്വാഗതവും സ്കൂൾ ഹെഡ് മിസ്ട്രസ്സ്‌ ഇൻ ചാർജ് ആശ റാണി നന്ദിയും പറഞ്ഞു.

Hot Topics

Related Articles