ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്‌ നാളെ ജൂലൈ 15 ബുധനാഴ്ച പതാക ഉയരും

ആലപ്പുഴ: ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്‌ നാളെ ജൂലൈ 15 ബുധനാഴ്ച പതാക ഉയരും. സ്വാഗതസംഘം കൺവീനർ എം എസ് അരുൺകുമാർ എംഎൽഎ 6.45ന് പൊതുസമ്മേളന നഗറിൽ പതാക ഉയർത്തും.

Advertisements

15 മുതൽ 18 വരെയാണന്‌ സമ്മേളനം. 16ന്‌ പകൽ 10.30ന് പ്രതിനിധി സമ്മേളനം എം രജീഷ് നഗറിൽ (മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഓഡിറ്റോറിയം) സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ്‌ എസ് സുരേഷ്‌കുമാർ അധ്യക്ഷനാകും. 17ന്‌ പ്രതിനിധി സമ്മേളനം തുടരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

18 ശനി വൈകിട്ട് 4.30ന് സ. പുഷ്‌പൻ നഗറിൽ (ബുദ്ധ ജങ്ഷൻ) ചേരുന്ന പൊതുസമ്മേളനം മുൻ ജില്ലാ പ്രസിഡന്റ്‌ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യും. യുവജന റാലി കരയംവട്ടം ജങ്ഷനിൽനിന്ന് പകൽ 3.30ന് ആരംഭിക്കും.
പതാക–കൊടിമര–ദീപശിഖ ജാഥകൾ ബുധൻ പകൽ 3.30ന് ആരംഭിക്കും. പ്രതിനിധി – പൊതുസമ്മേളന നഗറുകളിൽ ഉയർത്തുന്ന പതാകയുമായുള്ള ജാഥ, ചാരുംമൂട് കരിമുളയ്‌ക്കലിലെ ജി ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനംചെയ്യും. എസ് സുരേഷ്‌കുമാർ ക്യാപ്റ്റനാകും.

പ്രതിനിധിസമ്മേളന നഗറിൽ സ്ഥാപിക്കുന്ന ദീപശിഖയുമായി ജാഥ, കുറത്തികാട് വി അജിത്ത് രക്തസാക്ഷി മണ്ഡപത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യും. രമ്യ രമണൻ ക്യാപ്റ്റനാകും. പൊതുസമ്മേളനനഗറിലേക്ക്‌ കൊടിമരവുമായി ജാഥ, ചുനക്കരയിൽ സുരേഷ് രക്തസാക്ഷി മണ്ഡപത്തിൽ കേന്ദ്ര കമ്മിറ്റിയംഗം ആർ രാഹുൽ ഉദ്ഘാടനംചെയ്യും. സി ശ്യാംകുമാർ ക്യാപ്റ്റനാകും. സ്വാഗതസംഘം ചെയർമാൻ ജി അജയകുമാർ പതാകയും കൊടിമരവും ജി ഹരിശങ്കർ ദീപശിഖയും ഏറ്റുവാങ്ങും. വാർത്ത സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ജെയിംസ്‌ ശാമുവേൽ, പ്രസിഡന്റ്‌ എസ്‌ സുരേഷ്‌കുമാർ, ട്രഷറർ രമ്യ രമണൻ, സംസ്ഥാന കമ്മിറ്റി അംഗം ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles