യമനിലേക്കുള്ള യാത്രാ നിരോധനം നീക്കി : ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: ഇന്ത്യാക്കാർക്ക് യമനിലേക്ക് ജോലിക്കും മറ്റാവശ്യങ്ങൾക്കുമായി പോകുന്നതിന് നിലനിന്നിരുന്ന യാത്രാ നിരോധനം നീക്കിയതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.

Advertisements

ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നൽകിയ നിവേദനത്തെ തുടർന്നാണ് ഈ നടപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുദ്ധ സമാനമായ അന്തരീക്ഷം നിലനിൽക്കുനതിനാൽ യമനിലേക്ക് പോകുന്നതിന് 2017 മുതൽ കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രസ്തുത വിലക്ക് നീക്കിക്കൊണ്ട് ജൂലൈ 10 ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് യാത്ര ഒഴിവാക്കണമെന്നും യുദ്ധ സാഹചര്യം നിലനിൽക്കുന്ന സ്ഥലങ്ങളിലേക്ക് യാത്ര പാടില്ലന്നും ഉത്തരവിൽ പറയുന്നു.
യമനിലേക്ക് യാത്ര ചെയ്യുന്നവർ റിയാദിലുള്ള ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്നുള്ള കർശന നിർദ്ദേശവും ഉത്തരവിൽ ഉണ്ട്.

Hot Topics

Related Articles