“ഈ തീരം എത്ര സുന്ദരം” : നാടിനെ പച്ചപ്പണിയിക്കാൻ കിടങ്ങൂർ സെന്റ് മേരീസ് എച്ച്.എസ്.എസ്

കിടങ്ങൂർ : കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന് വന്നിരുന്ന “ഈ തീരം എത്ര സുന്ദരം” എന്ന പദ്ധതിയുടെ ഭാഗമായി പുഴയോരം റോഡിന്റെ വശങ്ങൾ ചെടികൾ വച്ച് മനോഹരമാക്കുന്ന പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചു.

വിവിധ ഘട്ടങ്ങളിലായി ആയിരത്തിൽ അധികം ചെടികളാണ് കുട്ടികൾ നട്ടത്. പുഴിയോരം റസിഡൻഷ്യൽ അസോസിയേഷൻ, ഗ്രാമപഞ്ചായത്ത്, ജനമൈത്രി പോലീസ് തുടങ്ങിയവരുടെ സഹായസഹകരണങ്ങളും ഈ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

88 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ജോമി ജെയിംസ്, സ്മിതാ കുമാരി തുടങ്ങിയവർ നേതൃത്വം നൽകി. സമാപന യോഗത്തിൽ ഹെഡ്മാസ്റ്റർ എബി കുര്യാക്കോസ്, സോജൻ കെ സി, ടിറ്റോ ഫിലിപ്പ്,ടിനോ കുര്യൻ, ഗോപാലകൃഷ്ണൻ നായർ,കൃഷ്ണകുമാർ,ശശിധരൻ നായർ,, അനീഷ് തിരുമല, അനൂപ് പുളിക്കൽ, ശശികുമാർ മറ്റക്കാട് വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles