മലപ്പുറത്ത് സിപിഎം പ്രവർത്തകനെ എകെജി സാംസ്‌കാരിക കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: സിപിഎം പ്രവർത്തകനെ എകെജി സാംസ്‌കാരിക കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം ചങ്ങരംകുളം ബ്രാഞ്ച് കമ്മിറ്റി അംഗമായ ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ കൃഷ്ണകുമാറിനെ (47) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യതയെ തുടർന്ന് കൃഷ്ണകുമാർ ജീവനൊടുക്കിയതെന്നാണ് സംശയം. കൃഷ്ണകുമാറും കുടുംബവും കടുത്ത സാമ്പത്തിക ബാധ്യത അനുഭവിച്ചിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. ചങ്ങരംകുളം കാർഷിക വികസന ബാങ്ക് താത്കാലിക ജീവനക്കാരനാണ് മരിച്ച കൃഷ്ണകുമാർ.

Hot Topics

Related Articles