മലപ്പുറത്ത് 14 വയസുള്ള പെൺകുട്ടിയെ സ്വന്തം സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ചു ഗർഭിണിയാക്കി

മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്ന് പീഡിപ്പിച്ചു ഗർഭിണിയാക്കി. പെണ്‍കുട്ടി അഞ്ചുമാസം ​ഗർഭിണിയാണ്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടിക്ക്  14 വയസ്സ് മാത്രമാണ് പ്രായം.

ചൈൽഡ് ലൈൻ മുഖേനയാണ് പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.  തുടര്‍ന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി, പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെൺകുട്ടിയെ ചൈൽഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Hot Topics

Related Articles