വീട്ടിലേക്കെത്താൻ മീറ്ററുകൾ ദൂരം മാത്രം ബാക്കി ; പൊൻകുന്നത്ത് ട്രാവലർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

കോട്ടയം : പൊൻകുന്നത്ത് ട്രാവലർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. എലിക്കുളം മഞ്ചക്കുഴി തോട്ടമാവിൽ ബിനുവാണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ പൊൻകുന്നം റോഡിൽ അഞ്ചാം മൈലിലായിരുന്നു അപകടം.

സ്കൂട്ടർ യാത്രികനെ ഇടിച്ച ട്രാവലർ സ്കൂട്ടറുമായി 10 മീറ്ററോളം മുന്നോട്ടു നീങ്ങിയാണ് നിന്നത്. ബിനുവിന്റെ വീടിനടുത്തായിരുന്നു അപകടം നടന്നത്. ട്രാവലർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles