ബോട്ട് ഡ്രൈവർക്ക് ലൈസൻസ് ഇല്ല , മലപ്പുറത്ത് സർവീസ് നടത്തിയ ബോട്ട് പിടിച്ചെടുത്തു

മലപ്പുറം: മലപ്പുറം ചാലിയാറിൽ മുറിഞ്ഞ മാടിൽ ലൈസൻസ് ഇല്ലാത്തവർ സർവീസ് നടത്തിയ ബോട്ട് ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തു. റിവർ ലാൻഡ് എന്ന ബോട്ടാണ് പിടിച്ചെടുത്തത്.

മറു കരയിൽ ആളെ ഇറക്കി തിരിച്ചു വന്ന വഴിയാണ് പിടിച്ചെടുത്തത്. ബോട്ട് ഓടിച്ച ഡ്രൈവർക്ക് ലൈസൻസും മറ്റ് മൂന്ന് പേർക്ക് രേഖകളോ ഇല്ലായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താനൂർ ബോട്ടപകടത്തെത്തുടർന്ന് ഇവിടുത്തെ സർവീസുകൾ നിർത്തിവെച്ചിരുന്നു. പിന്നീട് സർവീസ് തുടരുകയായിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്  മുന്നറിയിപ്പുകളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച്  സ്ത്രീകളും കുട്ടികളുമായി കടലിൽ ഉല്ലാസ യാത്ര നടത്തിയ മത്സ്യബന്ധന വള്ളത്തിന്‍റെ ഉടമയ്ക്കെതിരെ നടപടിയെടുത്തിരുന്നു. വള്ളം ഉടമയ്ക്ക് ഫിഷറീസ് അധികൃതർ 25,000 രൂപ പിഴയിട്ടു.

Hot Topics

Related Articles