സംസ്ഥാനത്ത് സ്കൂളുകളിൽ ശനിയാഴ്ച്ച പ്രവൃത്തി ദിനമാക്കാനുള്ള ആലോചനയിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പിൻമാറണം: ബ്രൈറ്റ് വട്ടനിരപ്പേൽ

കോട്ടയം : സംസ്ഥാനത്ത് സ്കൂളുകളിൽ ശനിയാഴ്ച്ച പ്രവൃത്തി ദിനമാക്കാനുള്ള ആലോചനയിൽ നിന്നും പൊതു വിദ്യാഭ്യാസ വകുപ്പ് പിൻമാറണമെന്ന് കെ.എസ്.സി(എം) ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ച കരട് അക്കാദമിക് കലണ്ടറിലാണ് ഇത്തരമൊരു നിർദേശം വന്നത്, എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെ.എസ്.സി(എം) സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ അഭിപ്രായപ്പെട്ടു.ഈ കരടിലെ നിർദേശ പ്രകാരം അധ്യയന വർഷത്തിൽ 28 ശനിയാഴ്ച്ചകളിൽ ക്ലാസ് നടത്തണം , എന്നാൽ ഇത് വിദ്യാർത്ഥികളെ കൂടുൽ സമ്മർദ്ദത്തിലേക്ക് തള്ളിവിടാൻ കാരണമാവുമെന്നും പല വിദ്യാർത്ഥികളുടെയും മാനസിക ആരോഗ്യത്തെപ്പോലും ഇത്തരത്തിൽ അവധികളില്ലാത്ത പഠന രീതി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles