ഫുട്ബോൾ മാച്ച് കഴിഞ്ഞു അച്ചൻകോവിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു ;സ്ക്യൂബ ടീം മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

പ‌ത്തനംതിട്ട : പത്തനംതിട്ടയിൽ നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടു കുട്ടികളും മരിച്ചു. ഫയ‍ർഫോഴ്സിന്റെ സ്ക്യൂബ ടീം മുങ്ങിയെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisements

ഇളകൊള്ളൂരിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വെട്ടൂർ സ്വദേശികളായ അഭിരാജ്, ഋഷി അജിത് എന്നിവരാണ് മരിച്ചത്. കുട്ടികളെ രണ്ട് പേരെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫുട്ബോൾ മാച്ച് കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന കുട്ടികൾ തന്നെയാണ് ഫയ‍ർഫോഴ്സിനെ വിവരമറിയിച്ചത്.

Hot Topics

Related Articles