എടവനക്കാട് കടലാക്രമണത്തിൽ നടപടി; 330 മീറ്ററിൽ ജിയോ ബാഗ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തി നിർമിക്കും

എടവനക്കാട് കടലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 330 മീറ്ററില്‍ ജിയോ ബാഗ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തി നിർമിക്കാൻ തീരുമാനം. നിർമ്മാണം 15 ദിവസത്തിനകം പൂർത്തിയാകും. 40 ലക്ഷം രൂപ ചെലവിലാണ് താത്കാലിക സംരക്ഷണ ഭിത്തി നിർമ്മിക്കുക. ടട്രാപോഡ് ഉപയോഗിച്ച്‌ സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന പദ്ധതി പരിഗണനയിലുണ്ട്. എറണാകുളം ജില്ലാ കലക്ടറാണ് സമരസമിതിയെ ഇക്കാര്യമറിയിച്ചത്.

Advertisements

Hot Topics

Related Articles