ആലത്തൂരിലെ പരാജയത്തിന് നേതൃത്വത്തിന് പങ്കില്ല; വെല്ലുവിളിയായത് രമ്യാ ഹരിദാസിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളെന്ന് ഡിസിസി

പാലക്കാട്:ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്ന് വ്യക്തമാക്കി ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍.സ്ഥാനാര്‍ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായതെന്നും മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ഥി വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെന്നുമാണ് ഡിസിസി പ്രസിഡന്റ് പറയുന്നത്. എവി ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കുറഞ്ഞ വോടുകളാണ് എല്‍ഡിഎഫിന് കിട്ടിയതെന്നും തങ്കപ്പന്‍ പറഞ്ഞു. അതിനിടെ, വിവാദങ്ങള്‍ക്കില്ലെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. പറയാനുളളത് പാര്‍ടി വേദികളില്‍ പറയും, വിവാദത്തിനില്ല. ഡിസിസി പ്രസിഡന്റിന്റെ പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. എല്ലാ നേതാക്കളുമായും നല്ല രീതിയില്‍ സഹകരിച്ച്‌ തന്നെയാണ് പ്രവര്‍ത്തിച്ച്‌ പോകുന്നത്. തോല്‍വിയുടെ കാര്യം പാര്‍ടി പരിശോധിക്കട്ടെയെന്നും രമ്യാ ഹരിദാസ് പറഞ്ഞു.

Advertisements

Hot Topics

Related Articles