ഡല്‍ഹി : മറ്റ് സംസ്ഥാനങ്ങളിലിരുന്നും സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.റിമോട്ട് ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍റെ സഹായത്തോടെയാണ് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുക. ജനുവരി 16ന് പുതിയ വോട്ടിങ് യന്ത്രത്തിന്‍റെ പ്രവര്‍ത്തനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിചയപ്പെടുത്തും.
72 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടിക ഒറ്റ യന്ത്രത്തില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. നിലവില്‍ സ്വന്തം മണ്ഡലത്തില്‍ നേരിട്ടെത്തി മാത്രമേ വോട്ട് ചെയ്യാന്‍ കഴിയൂ. വിദ്യാഭ്യാസത്തിനും തൊഴിലിനുമൊക്കെയായി മറ്റ് സ്ഥലങ്ങളില്‍ പോയവര്‍ക്ക് പലപ്പോഴും വോട്ട് രേഖപ്പെടുത്താന്‍ കഴിയാറില്ല. നിലവില്‍ ഒരു വോട്ടിങ് യന്ത്രത്തില്‍ ആ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടിക മാത്രമേ ഉണ്ടാകൂ. ഇതിനു പകരം 72 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടിക ഒറ്റ യന്ത്രത്തില്‍ ഉള്‍പ്പെടുത്തുന്ന രീതിയില്‍ വോട്ടിങ് യന്ത്രം പരിഷ്കരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയാല്‍ സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പട്ടിക ഉള്‍പ്പെടുത്തിയ വോട്ടിങ് യന്ത്രം നിലവില്‍ താമസിക്കുന്ന സംസ്ഥാനത്തെ പോളിങ് ബൂത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
“2019ലെ പൊതുതെരഞ്ഞെടുപ്പില്‍ 67.4 ശതമാനം പോളിങ് രേഖപ്പെടുത്തി. 30 കോടിയിലധികം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാത്തതില്‍ ആശങ്കയുണ്ട്”- തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.