നാടുകാണി ചുരത്തില്‍ കാറിന് നേരെ ആനയുടെ ആക്രമണം;കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

നാടുകാണി ചുരത്തില്‍ യാത്രക്കാരെ ഭീതിയിലാഴ്ത്തി കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കൈക്കുഞ്ഞ് ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. രാത്രി ഒമ്പതരയോടെ ചുരത്തില്‍ തണുപ്പന്‍ ചോലക്ക് സമീപമാണ് സംഭവം.

Advertisements

വഴിക്കടവ് മുണ്ട ആശാരിപ്പൊട്ടി സ്വദേശികളായ കൂട്ടിലാടി മന്‍സൂര്‍ (35), മകന്‍ റബീഹ് (നാല്), മാതാവ് സുബൈദ (85), സഹോദരന്റെ ഭാര്യ ഷംന ഷെറിന്‍, മകന്‍ ആമില്‍ (ഒന്നര) എന്നിവരാണ് കാറിലുണ്ടായിരുന്നത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗൂഡല്ലൂരിലെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍ അകപ്പെട്ടത്. റോഡരികിലും സമീപവുമായി അഞ്ച് ആനകളാണ് ഉണ്ടായിരുന്നത്. ഇതില്‍ മാറിനില്‍ക്കുകയായിരുന്ന ഒരു ആന കാറിനുനേരെ പാഞ്ഞടുക്കുകയായിരുന്നു.

ആന അടുത്തെത്തിയതോടെ മന്‍സൂര്‍ കാര്‍ ഓഫാക്കി. വാഹനത്തിന്റെ മുന്നിലെ ബമ്പര്‍ ആന ചവിട്ടിത്തെറിപ്പിച്ചു. ബോണറ്റിലും ആന മുട്ട് മടക്കി ചവിട്ടി. കാറിന്റെ പിന്നിലുണ്ടായിരുന്ന മറ്റൊരു കാറിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ മുളയില്‍ തട്ടി തകര്‍ന്നു. മറ്റു വാഹനങ്ങളുടെ ഹെഡ് ലൈറ്റുകള്‍ കണ്ടതോടെ ചിഹ്നം വിളിച്ച് ഒറ്റയാന്‍ പിന്തിരിഞ്ഞ് ആനക്കൂട്ടത്തോടൊപ്പം കാട് കയറുകയായിരുന്നു.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കാറിന്റെ മുന്‍ ഭാഗം തകര്‍ന്നെങ്കിലും ഈ വാഹനത്തില്‍ തന്നെയാണ് കുടുംബം ചുരം ഇറങ്ങിയത്

Hot Topics

Related Articles