ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിന് വിജയം; ആഴ്‌സണലിനും ടോട്ടനത്തിനും തോൽവി; ലിവർപൂളിന് സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിന് വിജയം. സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് യുണൈറ്റഡ് വീഴ്ത്തിയത്. യുണൈറ്റഡിന്റെ രണ്ട് ഗോളുകളും രണ്ടാം പകുതയിലായിരുന്നു. 65 ആം മിനിറ്റിൽ എംബ്യൂമോയും 76 ആം മിനിറ്റിൽ ഡോർഗ്യുവുമാണ് ഗോൾ നേടിയത്. ചെൽസി എതിരില്ലാത്ത രണ്ട് ഗോളിന് ബ്രെന്റ് ഫോർഡിനെ വീഴ്ത്തി. 26 ആം മിനിറ്റിൽ പെഡ്രോയും, 76 ആം മിനിറ്റിൽ നേടിയ പെനാലിറ്റിയിലൂടെ പാൽമറുമാണ് ഗോൾ നേടിയത്.

Advertisements

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ടോട്ടനവും തോൽവി ഏറ്റുവാങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വെസ്റ്റ് ഹാമാണ് ടോട്ടനത്തെ വീഴ്ത്തിയത്. 15 ആം മിനിറ്റിൽ സമ്മേൽവില്ലിയുടെ ഗോളിലൂടെ വെസ്റ്റ് ഹാം മുന്നിൽ എത്തി. എന്നാൽ, 64 ആം മിനിറ്റിൽ റൊമേറോ ടോട്ടനത്തെ ഒപ്പം എത്തിച്ചു. 90 ആം മിനിറ്റിന്റെ മൂന്നാം ഇൻജ്വറി ടൈമിൽ വിൽസൺ നേടിയ ഗോളിലൂടെയാണ് വെസ്റ്റ് ഹാം വിജയം സ്വന്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എതിരില്ലാത്ത ഒരു ഗോളിന് ലീഡ്‌സ് യുണൈറ്റഡ് ഫുൾ ഹാമിനെ തോൽപ്പിച്ചു. ലിവർപൂളും ബേൺലിയും ഓരോ ഗോൾ അടിച്ച് സമനിലയിൽ പിരിഞ്ഞപ്പോൾ ആഴ്‌സണലും നോട്ടിംങ്ഹാം ഫോറസ്റ്റും ഗോൾ രഹിത സമനില സ്വന്തമാക്കി. ക്രിസ്റ്റൽ പാലസ് ഒന്നിനെതിരെ രണ്ട് ഗോളിന് സണ്ടർലാൻഡിനെ തകർത്തു.

Hot Topics

Related Articles