അക്ഷരലോകത്തിന്റെ അന്നദാതാവ് വിട വാങ്ങി ! ഓർമ്മയായത് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭക്ഷണം പാകം ചെയ്തിരുന്ന ജമീല താത്ത

ഈരാറ്റുപേട്ട: അക്ഷരമുറ്റത്തെ അന്നദാദാവിന് ആദരാഞ്ജലികളുമായി ഒരു നാട് . ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 24 വർഷമായി ഉച്ചഭക്ഷണം പാകം ചെയ്തു വന്ന വഞ്ചാങ്കൽ വെങ്കിട ശേരി വീട്ടിൽ ജമീല താത്ത അന്തരിച്ചു. കൊച്ചുകുട്ടികൾക്ക് ഉച്ചഭക്ഷണത്തോട് അതീവ താൽപര്യം തോന്നുന്ന വിധത്തിൽ കറിക്കൂട്ടുകൾ ഉണ്ടാക്കുന്നതിൽ ജമീലയുടെ വൈഭവവും കൈപ്പുണ്യവും സ്കൂളിലെ അധ്യാപകർ ഉൾപ്പെടെ എല്ലാവരും എടുത്തുപറയുന്ന വസ്തുതയാണ്. രുചിക്കൂട്ടുകളുടെ രാജകുമാരിയായ ജമീല താത്ത സ്കൂളിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകൾക്കും ക്ലബ് പരിപാടികൾക്കും എല്ലാം ഭക്ഷണം പാചകം ചെയ്തു തന്നിരുന്നു.

Advertisements

ഈ വിദ്യാലയ കുടുംബത്തിലെ അടുക്കള കൈകാര്യം ചെയ്തുവന്ന ജമീല താത്ത ഒരു അമ്മയുടെ റോളാണ് വഹിച്ചു വന്നത് കുടുംബവും മക്കളും സ്വന്തമായി ഇല്ലെങ്കിലും താത്ത സ്കൂളിലെ ആയിരക്കണക്കിന് വിദ്യാർഥികളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ചു. അവർക്കായി ഭക്ഷണമൊരുക്കി സംതൃപ്തയായി ജീവിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കൂളിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിന് സ്കൂൾ എസ് പി സി കേഡറ്റുകൾ സല്യൂട്ട് നൽകി ആദരാഞ്ജലികൾ അർപ്പിച്ചു. സ്കൂളിൽ നടന്ന അനുശോചന യോഗത്തിൽ എം.എഫ് അബ്ദുൽഖാദർ, മിനി അഗസ്റ്റിൻ, വി. എം ശ്രീദേവി, ആർ. ഗീത, പി.ജി ജയൻ , കെ.എസ് ഷരീഫ്, കെ.എം ജാഫർ , മുഹമ്മദ് ലൈസൽ ജ്യോതി പി.നായർ ഫൗസിയ ബീവി , സി.എച്ച് മാഹിൻ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles