ഉഴവൂർ : ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ , മാലിന്യമുക്ത കേരളം 2023 പ്രവർത്തനങ്ങളുടെ ഭാഗമായി, സ്കൂൾ ഓഫ് സോഷ്യൽ സയൻസ് (എംജി യൂണിവേഴ്സിറ്റി ) യുടെ സഹകരണത്തോടെ കോളേജ് / യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ ‘തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യനിർമാർജ്ജനവും : പ്രശ്നം, പ്രതിവിധി, പ്രയോഗം’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പ്രബന്ധരചനാ മത്സരത്തിൽ പ്രബന്ധങ്ങൾ അയക്കാൻ ഉള്ള അവസാന തിയതി ജൂൺ 20 വരെ നീട്ടി.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന പ്രബന്ധങ്ങൾക്ക് 10000, 5000, 3000 എന്നിങ്ങനെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നല്കുന്നതാണ്. മികച്ച പ്രബന്ധങ്ങൾ ഉഴവൂരിൽ വെച്ചു നടക്കുന്ന സെമിനാറിൽ അവതരിപ്പിക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
3000 വാക്കിൽ കവിയാതെ മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ പ്രബന്ധങ്ങൾ
[email protected] എന്ന ഇ-മെയിൽ ലഭ്യമാക്കേണ്ടതാണ്. വിശദ വിവരങ്ങൾക്കായി പ്രവൃത്തി സമയത്ത് 0482 2240124 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.