കോട്ടയം :ഏറ്റുമാനൂർ ക്ഷേത്ര മൈതാനത്ത് താൽക്കാലിക വേലി കെട്ടി തിരിച്ച സ്ഥലത്തിനുള്ളിൽ ചിറപ്പ് പന്തൽ,പിൽഗ്രിം ഷെൽട്ടർ എന്നിവയുടെ നിർമ്മാണത്തിന് എന്ന പേരിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് ദേവസ്വം ബോർഡ് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകൾഇന്ന് ക്ഷേത്ര പടിഞ്ഞാറെ നടയിൽ ഉപവാസ സമരം നടത്തി. ഏറ്റുമാനൂർമഹാദേവക്ഷേത്രത്തിന്റെകിഴക്കും,തെക്കുംഭാഗത്ത്പൂർത്തീകരിക്കാത്ത നടപ്പന്തൽ നിർമ്മാണം, ക്ഷേത്ര മൈതാനചുറ്റുമതിലിന്റെശോച്യാവസ്ഥ,ഗോശാലയുടെജീർണാവസ്ഥ,ഭക്തജന ആവശ്യാർത്ഥം കൂടുതൽശൗചാലയനിർമ്മാണങ്ങൾ,എന്നിവയ്ക്കൊന്നും പരിഹാരം കാണാത്ത ദേവസ്വം ബോർഡ് ലക്ഷങ്ങൾ മുടക്കി നടത്താൻ നിശ്ചയിച്ചഅനാവശ്യനിർമ്മാണങ്ങൾധൂർത്തിനുംഅഴിമതിക്കുംസാഹചര്യംഒരുക്കാനാണ്എന്നാണ് സന്യാസി മാർഗ ദർശക് മണ്ഡൽ സംസ്ഥാനജനറൽ സെക്രട്ടറി സത്സ്വരൂപാനന്ദ സരസ്വതി സ്വാമികൾ ആരോപിച്ചു,
ഭക്ത ജന ഉപവാസം ഉത്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നുസ്വാമിജി. ദേവഹിതം മാനിക്കാതെ, കല്യാണമണ്ഡപത്തിൽ നിന്ന് 10 മീറ്റർ പടിഞ്ഞാറോട്ട് മാറി യാതൊരു നിർമിതികളും പാടില്ല എന്ന 2015ലെ ഹൈക്കോടതി ഉത്തരവ് അനുസരിക്കാതെ നടത്തുന്ന നിർമ്മിതികൾ ദേവഹിതത്തിന് വിരുദ്ധവും, കോടതി ഉത്തരവിന്റെ ലംഘനവും ആണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ. വി. ബാബു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേവഹിതംനോക്കാതെ,നിർമാണത്തിന് ഉള്ള ടെണ്ടർ വിളിക്കാതെ,കോടതി ഉത്തരവുമാനിക്കാതെ,മുനിസിപ്പാലിറ്റി അംഗീകാരം വാങ്ങാതെ ക്ഷേത്ര ചൈതന്യത്തിന് ഹാനി വരുത്തുന്നതും ഉപക്ഷേത്ര കവാടമടച്ച് കെട്ടിടം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് ദുരുദ്ദേശപരമനിന്നും ബാബു പറഞ്ഞു. ദേവസ്വം ബോർഡിന്റെ ധിക്കാരത്തിനും, ക്ഷേത്ര വിരുദ്ധ നടപടികൾക്കുംഎതിരെ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന
ഉപവാസ സമരംത്തിൽ
കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നാരായണൻ, വിശ്വ ഹിന്ദു പരിഷത്ത്. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വി ആർ. രാജശേഖരൻ, എന്നിവർ മുഖ്യ പ്രഭാഷണം നടത്തി ,
ഹിന്ദു ഐക്യവേദി സംസ്ഥാനവൈസ് പ്രസിഡന്റ് ഇ. എസ്.ബിജു. ഭാവി സമരപരിപാടികൾ പ്രഖ്യാപിച്ചു. അനാവശ്യ നിർമാണ ത്തിനെതിരെ ഭക്ത ജനപ്രതിഷേധം രേഖപെടുത്താൻ ഭീമഹർജിയിൽ ഒപ്പുശേഖരണം നടത്തും.
പ്രക്ഷോഭപരിപാടികൾ വിപുലീകരിക്കുന്നതിനായി ഏപ്രിൽ ആദ്യവാരം ഏറ്റുമാനൂരിൽ ഭക്തജന സംഘടന നേതൃയോഗം ചേർന്ന് കർമ്മ പരിപാടികൾ ആവിഷ്കരിക്കും.
സംയുക്ത സമര സമിതി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഇ. എസ്. ബിജു പറഞ്ഞു,
ഉപവാസ സമരത്തിൽ വിവിധ ഹൈന്ദവ സംഘടനകളുടെ നേതാക്കളായ മോഹനചന്ദ്രൻ നായർ സി, വി എൻ സോമൻ, DR ശ്രീജിത്ത് കൃഷ്ണൻ, കെ പി സഹദേവൻ, പ്രൊഫസർ ഹരിലാൽ, അനിതാ ജനാർദ്ധനൻ, വി എൻ സോമൻ, വിവിധ ഹൈന്ദവ സംഘടനകളുടെ കൂട്ടായ്മയുടെ ചെയർമാൻ രാജഗോപാൽ പി, ജനറൽ കൺവീനർ ഉണ്ണികൃഷ്ണൻ കെ ആർ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി 35-ാം വാർഡ് കൗൺസിലർ ശ്രീമതി ഉഷാ സുരേഷ്, 34-ാം വാർഡ് കൗൺസിലർ രശ്മി ശ്യം, 36-ാം വാർഡ് കൗൺസിലർ താരാ സുരേഷ്, 32-ാം വാർഡ് കൗൺസിലർ വേണുഗോപാലൻ നായർ എം ആർ എന്നിവർ സംസാരിച്ചു.


