വൈക്കത്ത് കഞ്ചാവ് മിഠായിയുമായി യുപി സ്വദേശിയായ യുവാവ്; വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവ് മിഠായി പിടിച്ചെടുത്ത് എക്സൈസ് സംഘം 

കോട്ടയം: വൈക്കത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി വിൽപ്പനയ്ക്ക് എത്തിയ കഞ്ചാവ് മിഠായിയുമായി യുപി സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ഉത്തർ പ്രദേശ് കുശി നഗർ ഹട്ട മഹോരി വില്ലേജിൽ നൗമുണ്ട ഗ്രാമത്തിൽ ഋഷികേശ് സിംഗി(22)നെയാണ് വൈക്കം എക്സൈസ് സംഘം പിടികൂടിയത്. ഇലക്ഷൻ സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ച്  നടന്ന പരിശോധനയ്ക്കിടയിൽ വൈക്കം എക്സൈസ് ഇൻസ്പെക്ടർ ടി.കെ പ്രമോദിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഓൺലൈനായി കഞ്ചാവ് മിഠായികൾ  വരുത്തി വിൽപ്പന നടത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ പക്കൽ നിന്നും കഞ്ചാവി മിഠായികൾ കണ്ടെത്തി.  194ഗ്രാം മിഠായികൾ ആണ് ഇയാളിൽ നിന്നും നിന്നും കണ്ടെത്തിയത്. റെയ്‌ഡിൽ അസിസൻ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അനിൽ. ഇ.കെ ,അസിസ്റ്റന്റ് എക്‌സൈസ്സ് ഇൻസ്‌പെകർ (ഗ്രേഡ് )മാരായ വിനോദ്. ടി.കെ ,നജീബ്. സി.എച്ച് , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) മാരായ ശ്യാം കുമാർ. എസ്, ദീപേഷ്. എ.എസ് ,  മഹേഷ്. പി.പി, അജയ കുമാർ. ആർ, സിവിൽ എക്സൈസ് ഓഫീസർ വിവേക് ബൈജു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജിനി മോൾ. വി.എം എന്നിവർ പങ്കെടുത്തു. പരിശോധന കൾ ഇനിയും ശക്ത മാക്കുമെന്ന് വൈക്കം എക്സൈസ്ഇൻസ്പെക്ടർ അറിയിച്ചു.

Advertisements

Hot Topics

Related Articles