കോട്ടയം: ഏറ്റുമാനൂർ മാടപ്പാട് ആടിനെ കൂടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ പുലിയെന്ന് വ്യാജ പ്രചാരണം. ഏറ്റുമാനൂരിലെ ഒരു മഞ്ഞ ഓൺലൈൻ മാധ്യമമാണ് ഇതു സംബന്ധിച്ചു വ്യാജ പ്രചാരണം നടത്തിയത്. ആടിനെ പിടികൂടിയത് പുലിയാണെന്നു നാട്ടുകാർ പറഞ്ഞതായാണ് വാട്‌സ്അപ്പ് വഴി ഈ ഓൺലൈൻ മാധ്യമം വ്യാജ പ്രചാരണം നടത്തിയത്. ഈ വാർത്ത വ്യാപകമായി ഷെയർ ചെയ്തതോടെ നാട്ടുകാരും പരിഭ്രാന്തിയിലായി. ഈ സാഹചര്യത്തിൽ വ്യാജ പ്രചാരണം നടത്തിയ ഓൺലൈൻ മാധ്യമത്തിന് എതിരെ കേസെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
കഴിഞ്ഞ ദിവസമാണ് ഏറ്റുമാനൂർ മാടപ്പാട് പ്രദേശത്ത് കൂട്ടിൽ കിടന്ന ആടിനെ അജ്ഞാത ജീവി പിടികൂടിയത്. ആടിന്റെ തലയും കാലുകളും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ആടിന്റെ ശരീരത്തിലെ മാംസം പൂർണമായും അറുത്തെടുത്ത രീതിയിലായിരുന്നു. ആടിന്റെ മാംസത്തിനു വേണ്ടി മനുഷ്യർ ആരെങ്കിലും തന്നെ നടത്തിയ അക്രമമാകാമെന്ന സംശയത്തിലായിരുന്നു നാട്ടുകാരും വനം വകുപ്പും. ഇതു സംബന്ധിച്ചുള്ള സംശയം വനം വകുപ്പ് ഉദ്യോഗസ്ഥർ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഏറ്റുമാനൂരിൽ നിന്നും പുറത്തിറങ്ങുന്ന ഒരു ഓൺലൈൻ മാധ്യമം സംഭവത്തിനു പിന്നിൽ പുലിയാണെന്ന വ്യാജപ്രചാരണവുമായി രംഗത്ത് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആടിന്റെ കഴുത്തിലോ, തലയുടെ ഭാഗത്തോ നഖം ആഴ്ന്നതിനു സമാനമായ മുറിവുകളൊന്നുമില്ലെന്ന് വനം വകുപ്പ് കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ ആക്രമണത്തിനു പിന്നിൽ മനുഷ്യർ തന്നെയാണ് എന്ന സംശയമാണ് വനം വകുപ്പും പ്രകടിപ്പിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഏറ്റുമാനൂരിലെ ഒരു ഓൺലൈൻ ഇപ്പോൾ വ്യാജ വാർത്ത പ്രചരിപ്പിച്ചിരിക്കുന്നത്. നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പടർത്തി വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.