ഈറകാട്ടിലെ വാറ്റു കേന്ദ്രത്തിൽ എക്സൈസ് പരിശോധന 520 ലിറ്റർ കോട പിടിച്ചെടുത്തു നശിപ്പിച്ചു

ആര്യനാട്: ഈറകാട്ടിലെ വാറ്റു കേന്ദ്രത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 520 ലിറ്റർ കോട പിടിച്ചെടുത്തു നശിപ്പിച്ചു. പുതുവത്സരത്തോടനു ബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ആര്യനാട്- ചെറുമഞ്ചൽ – വിരിപ്പന്നി കൊമ്പൊടിഞ്ഞ കട്ടയ്ക്കാൽ എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വൻ വാറ്റ് കേന്ദ്രം കണ്ടെത്തിയത്.

Advertisements

കരമനയാറിൻ്റെ കിഴക്കരുകിലുള്ള ഈറക്കാട്ടിൽ വാറ്റുകേന്ദ്രം സ്ഥാപിച്ച് വൻതോതിൽ ആണ് ചാരായം വാറ്റിയിരുന്നത്.
പ്ലാസ്റ്റിക് കുടങ്ങളിലും വാറ്റുകാർക്കിടയിൽ പെരുമ്പാമ്പ് എന്നറിയപ്പെടുന്ന വലിയ പ്ലാസ്റ്റിക് കവറുകളിലുമായി പ്രദേശത്ത് കുഴിച്ചിട്ടാണ് ഫലങ്ങളും, കരിപ്പെട്ടിയും ഉൾപ്പെടെ ചേർത്ത
520 ലിറ്റർ കോടയും സൂക്ഷിച്ചിരുന്നത്.ഇവിടെ വില്പന നടത്തുവാനായി സൂക്ഷിച്ച 2 ലിറ്റർ ചാരായവും 10000 രൂപയുടെ വാറ്റ് ഉപകരണങ്ങളും സംഘം കണ്ടെടുത്തു.കണ്ടെടുത്ത കോട സാമ്പിൾ ശേഖരിച്ച് ശേഷം മുഴുവനും നശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിശോധന സമയത്ത് വാറ്റുകാർ ഉണ്ടായിരുന്നില്ല.അതേസമയം പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം തുടരുന്നതായും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ വി അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ നജിമുദീൻ, ഷജിം, ഷജീർ ഡ്രൈവർ മുനീർ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

Hot Topics

Related Articles