ആലപ്പുഴ: മയക്കുമരുന്നിന്റെയും വ്യാജമദ്യത്തിന്റെയും വ്യാപനവും വിപണനവും തടയാൻ എക്സൈസ് നടത്തിയ ഓപറേഷൻ തണ്ടർ പരിശോധനകളിൽ 232 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. അബ്കാരി കേസുകളിൽ 196ഉം മയക്കുമരുന്നു കേസുകളിൽ 163 ഉം ഉൾപ്പെടെ 359പേർ അറസ്റ്റിലായി. മേയ് 18 മുതൽ ജൂലൈ ഒമ്പത് വരെയുള്ള കാലയളവിൽ 1,751 പരിശോധനകൾ നടത്തി. സംശയസ്പദമായ സാഹചര്യത്തിൽ 2,686 വാഹനങ്ങളാണ് പരിശോധനക്ക് വിധേയമാക്കി. മൂന്നു വാഹനങ്ങളും 12,480 രൂപയുംപിടിച്ചെടുത്തു. ഇതിനുപുറമെ മുൻകാല കേസുകളിലെ രണ്ട് പ്രതികളെയും പിടികൂടി.
വ്യാജചാരായം: 11.200 ലിറ്റർ,
ഇന്ത്യൻ നിർമിത വിദേശമദ്യം : 446.650 ലിറ്റർ, വാഷ് (വ്യാജമദ്യ നിർമാണത്തിന് വെച്ചിരുന്നത്): 395.000 ലിറ്റർ, ബിയർ: 9.550 ലിറ്റർ, ഇതരസംസ്ഥാന മദ്യം: 1.250 ലിറ്റർ വ്യാജമദ്യം: 4.000 ലിറ്റർ (വ്യാജമദ്യ നിർമാണത്തിന് ഉപയോഗിച്ച ഒരു ഗ്യാസ് സിലിണ്ടറും സ്റ്റൗവും കണ്ടെടുത്തു) എന്നിവയാണ് പിടികൂടിയത്.
മയക്കുമരുന്ന് കേസുകളുമായി (എൻ.ഡി.പി.എസ്) 169 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ ഉൾപ്പെട്ട 166 പ്രതികളിൽ 163 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളിൽ നിന്നും 4,64,320 രൂപ തൊണ്ടിമുതലായി പിടിച്ചെടുക്കുകയും ലഹരി കടത്താൻ ഉപയോഗിച്ച രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിടിച്ചെടുത്ത മയക്കുമരുന്നുകൾ: മെത്താംഫെറ്റാമൈൻ : 151.241 ഗ്രാം, ഹെറോയിൻ : 148.813 ഗ്രാംഹാഷിഷ് ഓയിൽ : 42.500 ഗ്രാം, എം.ഡി.എം.എ: 0.400 ഗ്രാംകഞ്ചാവ്: 12.611 കിലോ, കഞ്ചാവ് ചെടികൾ: എട്ട്, കഞ്ചാവ് ബീഡി: എട്ട്.
പൊതുസ്ഥലങ്ങളിലെ പുകവലിയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള പുകയില ഉൽപന്നങ്ങളുടെ വിൽപനയും തടയുന്ന കോട്പ നിയമപ്രകാരം 1,111 കേസുകൾ രജിസ്റ്റർ ചെയ്തു. 1100 പ്രതികളിൽ നിന്നായി 2,22,200 രൂപ പിഴയായി ഈടാക്കി. 179.001 കിലോ പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.
വിദ്യാർഥികളെ ലഹരിമാഫിയകളിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളുടെയും കോളജുകളുടെയും പരിസരങ്ങളിൽ മാത്രം 1,450 മിന്നൽ പരിശോധനകൾ നടത്തി. കൂടാതെ 1,746 കള്ളുഷാപ്പുകളിലും, 20 കള്ള് കൊണ്ടുപോകുന്ന വാഹനങ്ങളിലും, മറ്റ് വിവിധ മദ്യശാലകളിലും പരിശോധന നടത്തി. റെയിൽവേ സ്റ്റേഷനുകളിൽ 236 പരിശോധനകളും ബസ് സ്റ്റാൻഡുകളിൽ 298 പരിശോധനകളും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ 50 പരിശോധനകളും നടത്തി. പരിശോധനകളുടെ ഭാഗമായി വിവിധ മദ്യശാലകളിൽ നിന്ന് കള്ളുഷാപ്പുകളിൽ നിന്നുമായി 400 ഓളം സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധനക്കായി അയച്ചു.


