കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എം.എൽ.എ എക്സലൻസ് അവാർഡുദാനവും നടന്നു; 1000-ലധികം പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു

ഫോട്ടോ:  കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എം.എൽ.എ എക്സലൻസ് അവാർഡ് വിതരണ സമ്മേളനവും ബഹു. ജലവിഭവ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഭദ്രദീപ പ്രകാശനം നടത്തി ഉദ്ഘാടനം ചെയ്യുന്നു.ജില്ലാ കലക്ടർ ചേതൻ കുമാർ മീണ ,  വിഘ്നേശ്വരി,  യതീഷ് ചന്ദ്ര , സാബു മാത്യു , ജോർജ് തോമസ്, ദിലീഷ് പോത്തൻ, അർജുൻ അശോകൻ, ലിസ്റ്റിൻ സ്റ്റീഫൻ, അൻസിബ ഹസൻ  തുടങ്ങിയവർ സമീപം.

Advertisements

കോട്ടയം : നാളെയുടെ വാഗ്ദാനങ്ങളായ പ്രതിഭയും കഴിവുമുള്ള വിദ്യാർത്ഥികളിലും യുവജനങ്ങളിലുമാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും ആദരവും അംഗീകാരങ്ങളും അവരുടെ കഴിവുകളെ കൂടുതൽ വളർത്താൻ സഹായിക്കുമെന്നും ജലവിഭവ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടായ്മയായി മാറിയ 25-ാമത് പ്രതിഭാസംഗമവും എം.എൽ.എ എക്സലൻസ് അവാർഡ് വിതരണ സമ്മേളനവും കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ  യോഗത്തിൽ അധ്യക്ഷത വഹിച്ചു.   കുടുംബശ്രീ സംസ്ഥാന എക്സിക്യൂട്ടീവ് ഡയറക്ടർ വിഘ്നേശ്വരി  മുഖ്യപ്രഭാഷണം നടത്തി. കൊച്ചി റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ചടങ്ങിൽ ലഹരിവിരുദ്ധ സന്ദേശം നൽകി. യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കൾ, വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർ, എസ്.എസ്.എൽ.സി – ഹയർസെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകൾ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ എന്നിവർക്ക് ചടങ്ങിൽ എം.എൽ.എ എക്സലൻസ് അവാർഡ് നൽകി അനുമോദിച്ചു. വിപുലമായ ഈ വേദിയിൽ 1000-ലധികം പ്രതിഭകളെയാണ് ഒരേ വേദിയിൽ ആദരിച്ചത്.

പാലാ ബ്രില്ല്യന്റ് ഡയറക്ടർ ജോർജ്ജ് തോമസ്, പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ചലച്ചിത്ര താരങ്ങളായ ദിലീഷ് പോത്തൻ, അർജുൻ അശോകൻ, അൻസിബ ഹസൻ, മിസ് ക്വീൻ ഓഫ് ഇന്ത്യ ഹർഷ ശ്രീകാന്ത്, പ്രമുഖ പിന്നണി ഗായിക മരിയ മാത്യു കോലടി എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ സംബന്ധിച്ചു.പ്രോഗ്രാം കോർഡിനേറ്ററും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ജോസ് രാഗാദ്രി അജണ്ട അവതരിപ്പിച്ചു.

വിവിധ രംഗങ്ങളിൽ മികച്ച നേട്ടം കൈവരിച്ച അനീഷ് എം.ഡി (ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ), വിധു രാജീവ് (ദേശീയ-സംസ്ഥാന ക്ഷീരകർഷക അവാർഡ് ജേതാവ്), ചിത്ര റെജിൻ (മിസ് സൗത്ത് ഇന്ത്യ), കീർത്തന തെരേസ് (ഏഷ്യൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് താരം), ഡോ. മാത്യൂസ് എബ്രഹാം, ഡോ. റെമി ജോസഫ് മനോജ് എന്നിവർക്ക് പ്രത്യേക പുരസ്‌കാരങ്ങൾ മന്ത്രി മോൻസ് ജോസഫ് സമ്മാനിച്ചു.

പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പ്രോഗ്രാം റിപ്പോർട്ടിംഗ് നിർവ്വഹിച്ചു. സ്വാഗത സംഘം കൺവീനർ ജോണി കണിലവേലി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗീസ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോസ്മോൻ മുണ്ടക്കൽ, ആൻമരിയ ജോർജ്,വിജയമ്മ ബാബു, മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുനു ജോർജ്, ഞീഴൂർ പഞ്ചായത്ത് പ്രസിഡൻറ് ചെറിയാൻ കെ ജോസ്, ഉഴവൂർ ബ്ലോക്ക് വൈസ് പ്രസിഡൻറ് മാഞ്ഞൂർ മോഹൻകുമാർ വിവിധ ജനനേതാക്കളായ അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ, തോമസ് കണ്ണന്തറ, ഷിജു പാറയിടുക്കിൽ, നോബി മുണ്ടക്കൻ, ബിജു ചിറ്റേത്ത്, ആയാംകുടി വാസുദേവൻ നമ്പൂതിരി, ജാൻസി തോമസ്, ജോസ്മോൻ മാളിയേക്കൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. സമ്മേളനത്തിന് മുന്നോടിയായി പ്രതിഭകളെ വരവേറ്റുകൊണ്ട് ഗാനമഞ്ജരി അരങ്ങേറി.

Hot Topics

Related Articles