ഓപ്പറേഷൻ തൂഫാൻ : ഹരിപ്പാട് മാരക രാസലഹരിയായ ആറ്ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

ആലപ്പുഴ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പോലീസ് നടത്തിയ പരിശോധനയിൽ ആറു ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ലഹരി വിരുദ്ധ ക്യാമ്പയിൻ ആയ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും ഹരിപ്പാട് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് ഹരിപ്പാട് താമല്ലാക്കൽ ഉസ്മാനിയ മൻസിൽ ഇയ്യാസ് (36) എന്ന യുവാവ് പിടിയിലായത്.

Advertisements

മാരകരാസലഹരിയായ 6 ഗ്രാം എംഡിഎംഎ ആണ് യുവാവിൽ നിന്നും പ്ലാസ്റ്റിക് ലോക്ക് കവറിലായി സൂക്ഷിച്ചിരുന്ന നിലയിൽ പോലീസ് കണ്ടെത്തിയത്. ഇയാൾ വർഷങ്ങളായി ലഹരി കച്ചവടം നടത്തുകയും പല പെൺകുട്ടികളെയും ലഹരിയുടെ പിടിയിലാക്കുകയും ചെയ്തതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കഴിഞ്ഞ കുറച്ചുനാളുകളായി പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇയാളുടെ സുഹൃത്തായ വീയപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ചെറുതന സ്വദേശിയായ ഗോപിക എന്ന യുവതിയുടെ വീട്ടിൽ വീയപുരം പോലീസ് നടത്തിയ റെയ്ഡിൽ ഒരു ഗ്രാമിനടുത്ത് എംഡിഎംഎ പാക്കറ്റും കണ്ടെത്തി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരെ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ യുടെ നിർദ്ദേശപ്രകാരം ജില്ലയിൽ ഉടനീളം ശക്തമായ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്.

Hot Topics

Related Articles