ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : കട്ടപ്പന സ്വദേശിയായ യുവാവ് അറസ്റ്റിൽ 

കട്ടപ്പന : ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കട്ടപ്പന 20 ഏക്കർ സ്വദേശി അറസ്റ്റിൽ. കട്ടപ്പന 20 ഏക്കർ കരിമ്പോലിൽ പ്രണവിനെ (26) യാണ് കട്ടപ്പന ഡി വൈ എസ് പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

എറണാകുളം സ്വദേശിനിയായ പിന്നോക്ക വിഭാഗത്തിൽപ്പെട്ട യുവതിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം നിരന്തര ചാറ്റിങ്ങിലൂടെ ഇയാൾ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന്,  വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഇയാൾ യുവതിയെ നിരന്തരം എറണാകുളം അടിമാലി പെരുമ്പാവൂർ കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിലും പ്രതിയുടെ കട്ടപ്പന 20 ഏക്കറിലുള്ള വീട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതിയെ നിർബന്ധിത ഗർഭഛിദ്രത്തിന്  നിർബന്ധിക്കുകയും വഴങ്ങാതെ വന്ന യുവതിയെ മാനസിക ശാരീരിക പീഡനത്തിലൂടെ ഗർഭഛിദ്രത്തിന് ഇടയാക്കുകയും ചെയ്തതായും പരാതി ഉണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ വാഴവര സ്വദേശിനിയായ മറ്റൊരു യുവതിയുമായി അടുപ്പത്തിലായതിനെ തുടർന്ന് പ്രതി യുവതിക്ക് നൽകിയിരുന്ന വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറി. വിവാഹം കഴിക്കണമെന്ന് ആവശ്യവുമായി  പ്രതിയുടെ വീട്ടിലെത്തിയ യുവതിയെ   പ്രതിയും മാതാപിതാക്കളും ചേർന്ന്  മർദ്ദിക്കുകയും പ്രതി വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറുകയും ചെയ്തു. തുടർന്ന് യുവതി കട്ടപ്പന പോലീസിൽ പരാതി നൽകുകയും ഈ വിവരം അറിഞ്ഞ പ്രതി ഒളിവിൽ പോകുകയുമായിരുന്നു.  തുടർന്ന് 1 ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസിന്റെ നിർദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയുടെ നീക്കങ്ങൾ അതീവ രഹസ്യമായി  നിരീക്ഷിച്ചു. 

തുടർന്ന് പ്രതിയുടെ സാന്നിദ്ധ്യം തൊടുപുഴ ഭാഗത്ത് ഉണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് തൊടുപുഴ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘത്തെ വിവരം അറിയിച്ചു. പ്രതിയുടെ  നീക്കങ്ങളും പ്രതി തൊടുപുഴയിൽ എത്തിയതിനു ശേഷം ബന്ധപ്പെട്ടിട്ടുള്ള ആളുകളുടെ വിവരങ്ങളും അപ്പപ്പോൾ  സംഘത്തിന് കൈമാറുകയും ചെയ്തു. ഇതോടെ തൊടുപുഴ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹായത്തോടുകൂടി തൊടുപുഴയിൽ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതിയെ  അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ കട്ടപ്പന ഡി വൈ എസ് പി വി.എ നിഷാദ് മോൻ, കട്ടപ്പന ഇൻസ്പെക്ടർ വിശാൽ ജോൺസൺ  എസ് ഐ സജിമോൻ ജോസഫ് സിവിൽ പോലീസ് ഓഫിസർ അനീഷ് വി.കെ എന്നിവരാണ് ഉണ്ടായിരുന്നത്. 

Hot Topics

Related Articles