വ്യാജവാര്‍ത്ത: മാധ്യമ ശില്‍പശാല
നവംബര്‍ 30ന് പാലാ ഐഐഐടി
ക്യാംപസില്‍

കോട്ടയം : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ദക്ഷിണേന്ത്യന്‍ മേഖലാ കേന്ദ്രവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും ചേര്‍ന്ന് വ്യാജ വാര്‍ത്ത – വസ്തുതാപരിശോധന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടത്തുന്ന ഏകദിന ശില്പശാല 30ന് പാലാ ഐഐഐടി ക്യാംപസില്‍ ഐഐഐടി ഡയറക്ടര്‍ ഡോ. രാജീവ് വി ധരസ്‌കര്‍ ഉദ്ഘാടനം ചെയ്യും. ഐഐഎംസി റീജനല്‍ ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍ വടവാതൂര്‍, ഐഐഐടി രജിസ്ട്രാര്‍ ഡോ. എം.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

മാധ്യമ ചരിത്രകാരനായ ഡോ. ടി.കെ. സന്തോഷ്‌കുമാര്‍, ഗൂഗിള്‍ സര്‍ട്ടിഫൈഡ് ട്രെയിനറായ സുനില്‍ പ്രഭാകര്‍, ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. ഷണ്‍മുഖന്‍ ഡി ജയന്‍, ഐഐഐഎംടി അധ്യാപകനായ ഡോ. അരുണ്‍ സിറില്‍ ജോസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്കും.
കേരളത്തിലെ വിവിധ മാധ്യമങ്ങളില്‍ നിന്നുള്ള പ്രതിനി ധികള്‍ക്കും കോട്ടയത്തെ വിവിധ മാധ്യമ പരിശീലന കേന്ദ്രങ്ങളില്‍ നിന്നുള്ള മാധ്യമ അധ്യാപകര്‍ക്കും തെരഞ്ഞെടുത്ത മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കുമായിട്ടാണ് ശില്പശാല ഒരുക്കുന്നത്.

Hot Topics

Related Articles