ഇടുക്കിയിൽ ആദിവാസി യുവാവ് കാട്ടിറച്ചി വിറ്റുവെന്ന കള്ളക്കേസ്; ഡിഎഫ്ഒ രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ദില്ലി: ഇടുക്കിയിൽ ആദിവാസി യുവാവിനെ കാട്ടിറച്ചി വിറ്റു എന്ന കള്ള കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിയായ ഡിഫ്ഒ രാഹുലിന് സുപ്രീം കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു.  ജസ്റ്റിസ്‌ സൂര്യകാന്ത്, ജസ്റ്റിസ് കെ.വി വിശ്വനാഥൻ എന്നിവരടങിയ  ബെഞ്ചാണ് മൂൻ ജാമ്യം അനുവദിച്ചത്. നേരത്തെ രാഹുലിന്‍റെ ഹർജി പരിഗണിച്ച കോടതി ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന കേസിലെ പ്രതിയായ വനം വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചിരുന്നു. കേസിലെ പതിനൊന്നാം പ്രതിയാണ് ഡിഫ്ഒ രാഹുൽ. 

മൂൻകൂർ ജാമ്യാപേക്ഷേയിൽ സുപ്രിം കോടതി സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. കള്ളക്കേസിൽ ആദിവാസി യുവാവ് സരുണിനെ ഉൾപ്പെടുത്തിയെന്ന പരാതിയിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥൻ രാഹുലിന്‍റെ വാദം. രാഹുലിനായി അഭിഭാഷകരായ ജി പ്രകാശ്, ജിഷ്ണു എം എൽ എന്നിവരാണ്  ഹാജരായത്. ഇടുക്കി കണ്ണംപടി മുല്ല ആദിവാസി കോളനിയിലെ പുത്തൻപുരയ്ക്കൽ സരുൺ സജിക്കെതിരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസ് ചുമത്തിയെന്നാണ് പരാതി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2022 സെപ്തംബർ 20ന് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തി എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. പത്ത് ദിവസത്തെ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് തന്നെ കള്ളക്കേസിൽ കുടുക്കിയ വിവരം യുവാവ് നാട്ടുകാരോട് പറഞ്ഞതും തുടര്‍ന്ന് വാര്‍ത്തയായതും. ഇതിന് പിന്നാലെ നടത്തിയ സമരങ്ങളുടെയും നിയമ പോരാട്ടത്തെയും തുടര്‍ന്നാണ്  ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. 

അന്വേഷണത്തില്‍ സരുണിന് എതിരെ വനം വകുപ്പ് ചുമത്തിയത് കള്ളക്കേസാണെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അടക്കം ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കള്ളക്കേസെടുത്ത നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് സരുൺ സജി നൽകിയ പരാതിയിൽ 13 വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തു.

Hot Topics

Related Articles