സര്‍ട്ടിഫിക്കറ്റുമായി യാതൊരു ബന്ധവുമില്ല ; എസ്‌എഫ്‌ഐക്കാര്‍ ഉണ്ടാക്കിയ സര്‍ട്ടിഫിക്കറ്റുകൊണ്ട് അവര്‍ നേട്ടമുണ്ടാക്കി ; ഈ സര്‍ട്ടിഫിക്കറ്റ് കൊണ്ട് ഞാൻ എന്ത് നേടി എന്നു കൂടി പറയണം ; വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വിശദീകരണവുമായി കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍

പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വിശദീകരണവുമായി കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍. എസ്‌എഫ്‌ഐയുടെ നാണംകെട്ട രാഷ്ട്രീയം പൊതുജനങ്ങള്‍ മനസ്സിലാക്കി. അവര്‍ പൊതുജനമധ്യത്തില്‍ അവഹേളിക്കപ്പെടുന്നു. എതിര്‍പക്ഷത്തുള്ളവരെ ഉന്നമിട്ട് വായടപ്പിക്കാമെന്ന അവരുടെ നീക്കം നടക്കില്ലെന്ന് അന്‍സില്‍ ജലീല്‍ വ്യക്തമാക്കി.

Advertisements

എനിക്കെതിരെ ആരോപണമുണ്ടായപ്പോള്‍ പരാതി നല്‍കിയത് പൊലിസിനാണ്. എന്റെ സംഘടനയ്‌ക്കോ പ്രസിഡന്റിനോ അല്ല. ഞങ്ങളുടെ പാര്‍ട്ടിക്ക് പൊലിസുമില്ല, കോടതിയുമില്ല. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചാണ് ഞാന്‍ പൊലിസില്‍ പരാതി നല്‍കിയത്. കോടതിയില്‍ മാനനഷ്ടത്തിനു കേസും കൊടുത്തത്. എന്റെ ഭാഗം ഞാന്‍ ഇതിനകം ക്ലിയറാക്കിക്കഴിഞ്ഞു. ബാക്കിയെല്ലാം എല്ലാവര്‍ക്കും മനസ്സിലാകും.’അന്‍സില്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഈ സര്‍ട്ടിഫിക്കറ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എസ്‌എഫ്‌ഐക്കാര്‍ ഉണ്ടാക്കിയ സര്‍ട്ടിഫിക്കറ്റുകൊണ്ട് അവര്‍ നേട്ടമുണ്ടാക്കി. കായംകുളത്തെ നേതാവ് എംകോമിന് അഡ്മിഷന്‍ നേടി. വിദ്യ ജോലി നേടി. ഞാന്‍ ഈ സര്‍ട്ടിഫിക്കറ്റ് കൊണ്ട് എന്ത് നേടി എന്നു കൂടി പറയണം. എവിടെയെങ്കിലും ജോലിക്ക് ശ്രമിച്ചോ? ഉപരിപഠനത്തിനായി സമര്‍പ്പിച്ചോ? കേരളം ഭരിക്കുന്നത് പിണറായി വിജയനല്ലേ? എനിക്കെതിരായ ആരോപണം തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു.’

സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ മാനനഷ്ടത്തിനു കേസും ഫയല്‍ ചെയ്തു. വാര്‍ത്ത വന്ന അന്നുതന്നെ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പൊലിസെത്തി അന്വേഷണം നടത്തിയതാണ്. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതോടെ അവര്‍ മടങ്ങി’ അന്‍സില്‍ പറഞ്ഞു.തന്നെയും കെ.എസ്.യുവിനെയും അപമാനിക്കാനുള്ള ഗൂഢാലോചനയാണിത്. ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല.

അതുകൊണ്ട് സര്‍ട്ടിഫിക്കറ്റും വാങ്ങിയിട്ടില്ല. തുടര്‍ പഠനത്തിനോ ജോലിക്കോ ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടില്ല. ഇപ്പോള്‍ ജോലി ചെയ്യുന്നത് പ്ലസ്ടു യോഗ്യതയുള്ള തസ്തികയിലാണ്. ‘ജോലി നേടാനായി ഞാന്‍ വ്യാജമായി സൃഷ്ടിച്ചെന്നു പറയുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ല. പിണറായി വിജയനും അദ്ദേഹത്തിന്റെ പൊലിസും സര്‍വ സംവിധാനങ്ങളും ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്ന ഈ ഘട്ടത്തില്‍, എനിക്കെതിരെ ഒരു പത്രത്തില്‍ വാര്‍ത്ത വന്നത് 13ാം തീയതിയാണ്. എന്റെ ഫോട്ടോ സഹിതമാണ് ഒന്നാം പേജില്‍ അച്ചടിച്ചു വന്നത്. ഞാന്‍ അന്നാണ് ഈ സര്‍ട്ടിഫിക്കറ്റ് കാണുന്നത്. പിറ്റേന്നുതന്നെ ആലപ്പുഴ പൊലിസ് മേധാവിക്ക് പരാതി നല്‍കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.