യു.എ.ഇ യിലെ പ്രവാസി മലയാളികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും, നാട്ടിലെ മാതാപിതാക്കൾക്ക് ആരോഗ്യ പരിചരണവുമായി നടൻ മമ്മൂട്ടി: ‘ഫാമിലി കണക്ട്’ അഭിമാന പദ്ധതിയെന്ന് ഇന്ത്യൻ സ്ഥാനാപതി

ദുബായ് : യൂ എ ഇ യിലെ പ്രവാസി മലയാളികളെ നെഞ്ചോടു ചേർത്ത് മലയാളത്തിന്റെ മഹാനാടൻ. യൂഎഇയിലെ പ്രവാസി മലയാളികൾക്ക് മെഡിക്കൽ സെക്കന്റ് ഒപ്പീനിയൻ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായാണ് നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ രംഗത്ത് വന്നിരിക്കുന്നത്.

Advertisements

കേരളത്തിലെ മുൻനിര ഹോസ്പിറ്റലുകൾ പങ്കാളികൾ ആകുന്ന പദ്ധതി ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷൻ ആലുവ രാജഗിരി ആശുപത്രിയിൽ ആണ് ആദ്യ ഘട്ടത്തിൽ പദ്ധതി ഒരുക്കിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പദ്ധതിയെ കുറിച്ചുളള വിവരങ്ങൾ നടൻ മമ്മൂട്ടി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. പ്രവാസിയുടെ നിലവിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് അതിവിദഗ്ദ ഡോക്ടർമാർ സമയബന്ധിതമായി മറുപടി നൽകുന്നതോടൊപ്പം, പ്രവാസികളുടെ നാട്ടിലെ മാതാപിതാക്കൾക്ക്, അവർ ആശുപത്രിയിൽ എത്തുമ്പോൾ മക്കൾ പരിചരിക്കും പോലെ കൂടെ നിന്ന് സഹായിക്കുന്ന പ്രൊഫഷണൽ വോളന്റിയർ ടീമിനെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്.

ഫാമിലി കണക്ടിന്റെ ഔദ്യോഗീക ഉദ്ഘാടനം യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സുൻജയ് സുധീർ നിർവ്വഹിച്ചു. പ്രവാസി മലയാളികൾക്ക് ലഭിക്കാവുന്ന വലിയ സമ്മാനമെന്നായിരുന്നു പദ്ധതിയെ ഇന്ത്യൻ സ്ഥാനപതി വിശേഷിപ്പിച്ചത്. പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മമ്മൂട്ടിയെയും അണിയറ പ്രവർത്തകരെയും മുക്തകണ്ടം പ്രശംസിക്കാനും സ്ഥാനപതി മറന്നില്ല.

അന്തർദേശീയ ചികിത്സ നിലവാരത്തിനുളള JCI അംഗീകാരം ഉളളതുകൊണ്ടാണ് പദ്ധതിക്ക് രാജഗിരി ആശുപത്രി തിരഞ്ഞെടുത്തതെന്ന് കെയർ ആൻഡ് ഷെയർ ചെയർമാൻ കെ മുരളീധരൻ പറഞ്ഞു. നാട്ടിൽ ചെല്ലാതെ തന്നെ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങൾ യുഎഇയിൽ ഇരുന്നുകൊണ്ട് ഏകോപിപ്പിക്കാൻ കഴിയുമെന്നതിനാൽ പദ്ധതി യുഎഇ പ്രവാസി മലയാളികൾക്ക് ആശ്വാസമാകുമെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സിഇഒ ഫാ.ജോൺസൺ വാഴപ്പിളളി പറഞ്ഞു.

കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ റോബർട്ട് കുര്യാക്കോസ് , മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ യൂഎഇ ഘടകം സെക്രട്ടറി ഫിറോസ് ഷാ എന്നിവർ ചടങ്ങിൽ സംസാരിച്ചു. യുഎഇയിലെ ഏഴ് എമിറേറ്റുകളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങൾ സൗജന്യമായി തേടാം എന്നതിനൊപ്പം ഔട്ട് പേഷ്യൻ്റ്സിന് അതിവേഗത്തിലുള്ള അപ്പോയിൻമെൻ്റ് സൗകര്യവും, അഡ്മിഷൻ മുതൽ ഓരോ ഘട്ടത്തിലും വ്യക്തിഗതമായി സ്റ്റാഫിൻ്റെ പിന്തുണയും ലഭിക്കുന്നു.

മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ യൂ എ ഇ ഘടകത്തിനാണ് പദ്ധതിയുടെ യൂ എ ഇ യിലെ ഏകോപന ചുമതല. പദ്ധതിയിൽ പങ്കാളികളാകാൻ യുഎഇ പ്രവാസികൾക്കും, പ്രവാസി മലയാളി സംഘടനകൾക്കും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്കും പദ്ധതിയിൽ പങ്കാളി ആവുന്നതിനും 54 289 3001 ( യൂഎഇ) / +918590965542 (കേരളം) എന്നീ നമ്പറുകളിൽ നേരിട്ടോ വാട്സ്ആപ് മുഖാന്തരാമോ ബന്ധപ്പെടാവുന്നതാണ്. കഴിഞ്ഞ വർഷം ആസ്‌ട്രേലിയയയിൽ അവതരിപ്പിച്ച് വലിയ സ്വീകാര്യത കിട്ടിയ “ഫാമിലി കണക്ട്” പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും സംഘടകർക്ക് പദ്ധതിയുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.