കുറവിലങ്ങാട് : മലയോര മേഘലയുടെ കാർഷിക കൂട്ടായ്മയുടെ കരുത്ത് അറിയിച്ച് കർഷകർ കപ്പവാട്ടലുകളിൽ സജീവമാകുന്നു. മറ്റ് കാർഷിക വിളവെടുപ്പുകളിൽ നിന്നും വ്യത്യസ്ഥമായി കൂട്ടായ്മയാണ് കപ്പവാട്ടലിന്റെ പ്രത്യേകത കപ്പ പറിക്കുന്നതിനും . അരിയുന്നതിനും . വാട്ടുന്നതിനും അതാത് പ്രദേശത്തെ കർഷകർ കുടുംബ സമേതം ഒത്തുകൂടുന്നു എന്ന പ്രത്യേകത കപ്പവാട്ട ലിന്റെ പ്രത്യേകതയാണ്.
കുറവിലങ്ങാട് . ഇലയ്ക്കാട് .ഉഴവൂർ. വെളിയന്നൂർ . മരങ്ങാട്ടുപിള്ളി. കടപ്ലാമറ്റം പ്രദേശങ്ങളിൽ ഇന്നും ഇത്തരം ഒത്തുചേരലകൾ സജീവമാണ്. കപ്പ വാട്ടി ഉണങ്ങി ചാക്കുകളിൽ ആക്കി സൂക്ഷിച്ച് അടുത്ത ഒരു വർക്ഷത്തേക്ക് സൃഷിച്ചു വയ്ക്കുന്നു. ഇത്തരം ഒത്തുചേരലുകളും കാർഷികവ്യത്തിയും പുതു തലമുറയ്ക്ക് അന്യംനിന്നു വരുന്ന കാലഘട്ടത്തിലാണ് മലയോര മേഖലകളാൽ ഇത്തരം ഒത്തുചേരലുകൾ സജീവമാകുന്നത്.