നെൽ കർഷക വഞ്ചനക്കെതിരെ കർഷക പ്രതിഷേധ സംഗമവും സമര പ്രഖ്യാപന കൺവെൻഷനും ജൂൺ 24 ശനിയാഴ്ച്ച കോട്ടയത്ത്

കർഷക പ്രതിഷേധ സംഗമവും സമര പ്രഖ്യാപന കൺവെൻഷനും ജൂൺ 24 ശനിയാഴ്ച്ച കോട്ടയത്ത്.

കോട്ടയം : സംസ്ഥാന സർക്കാർ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ പണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല പാഡി ഓഫീസ് ഉപരോധം നടത്തിയപ്പോൾ  പാടി ഓഫീസറും, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയും 5 ദിവസത്തിനകം മുഴുവൻ കർഷകർക്കും പണവും ബാങ്കുകൾ വഴി നൽകും എന്നു പറഞ്ഞ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

90 കോടി രൂപ നൽകുവാനുള്ള കോട്ടയത്തേക്ക് കൃഷിക്കാർക്ക് നാമമാത്രമായ തുകയാണ് നൽകിയിരിക്കുന്നതെന്നും ,2023 മെയ് 15ശേഷം സംഭരിച്ച നെല്ലിന്റെ പേ ഓർഡർ ഇതുവരെ സപ്ലേ കോ ബാങ്ക് കൾക്ക് നൽകിയിട്ടു പോലുമില്ല എന്നും , ഈ പണം എന്ന് കിട്ടുമെന്ന് ഒരു ഉറപ്പുമില്ല എന്നും നേതാക്കൾ പറഞ്ഞു.

സംസ്ഥാനത്ത് ഒട്ടുക്കും നെൽ കർഷകർക്ക് 400 കോടി  രുപായുടെ പേ ഓർഡർ പോലും സിവിൽ സപ്ലിസ് ബാങ്ക് കൾക്ക് ഇനിയും കൊടുക്കാനുണ്ടെന്നും നേതാക്കൾ പറഞ്ഞു.

കുട്ടനാട്, അപ്പർ കുട്ടനടൻ മേഘലകളിലെ നെൽ കർഷകരെ സർക്കാർ പറഞ്ഞ് പറ്റിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.

ഈ സാഹചര്യത്തിൽ ജില്ലയിലെ നെൽ കർഷകരെ സംഘടിപ്പിച്ചുകൊണ്ട് ജൂൺ ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ച 10 മണിക്ക് യുഡിഎഫ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്യത്തിൽ നെൽ കർഷക സംഗമവും സമര പ്രഖ്യാപനവും നടത്തും.

1, സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് ഉടൻ കൊടുത്ത് തീർക്കുക.

2, രൊക്കം പണം നൽകി നെല്ല് സംഭരിക്കതായി ബഡ്ജറ്റിൽ തുക അനുവധിക്കുക.

3, ഹാൻഡ്ലിംഗ് ചാർജ് പൂർണമായും സർക്കാർ നൽകുക.

4, കിഴിവ് കൊള്ള അവസാനിപ്പിക്കുക.

5, വിള നാശ ഇൻഷുറൻസ് തുക ഉടൻ ലഭ്യമാക്കുക.

6, മട വീഴ്ച നേരിട്ട പാടശേഖരങ്ങളുടെ നഷ്ടപരിഹാരം ഉടൻ നൽകുക.

7, നെൽ കാർഷിക മേഖലയെ ബാധിക്കുന്ന നയ രൂപീകരണ സമിതികളിൽ കർഷകരെ അംഗങ്ങളാക്കുക.

എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക പ്രധിഷേധ സംഗമവും സമര പ്രഖ്യാപന കൺവൻഷനും നടക്കുന്നത്.

കർഷകർക്ക് പണം ബാങ്കുകൾ വഴി അടിയന്തരമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് പകരം ഇല്ലാത്ത നൂലാ മാലകൾ സർക്കാർ ബാങ്കുകൾക്ക് മേൽ ചുമത്തി പണം നൽകൽ താമസിപ്പിച്ച ശേഷം സി പി എമ്മിന്റെ കർഷക സംഘടനയുടെ നേതൃത്വത്തിൽ ഇല്ലിക്കൽ എസ് ബി ഐ തിരുവാർപ്പ് ശാഖക്ക് മുന്നിൽ ഇന്നലെ നടത്തിയ പ്രഹസന സമരം അപഹാസ്യമാണെന്നും, അർജവത്തമുണ്ടെങ്കിൽ സർക്കാരിനെതിരെ സമരത്തിന് ഇറങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

കർഷകരിൽ നിന്നും സംഭരിച്ച നെല്ല് വിറ്റ് പണം ആക്കി ഈ സർക്കാർ ഖജനാവിലേക്ക് എടുത്തപണം എവിടെപ്പോയി എന്ന് വ്യക്തമാക്കണമെന്നും, ഒരേ കബിനറ്റിൽ ഇരിക്കുന്ന സി പി എം നേതാവായ ധനകാര്യ മന്ത്രിയും , സി പി ഐ നേതാവായ സിവിൽ സപ്ലൈസ് മന്ത്രിയും തമ്മിലുള്ള ശീതസമരവും, ഒളിച്ച് കളിയും അവസാനിപ്പിക്കണമെന്നും, 

 കടമെടുത്ത് കൃഷി ചെയ്ത ശേഷം സ്കൂൾ തുറന്ന സാഹചര്യത്തിൽ സ്വന്തം മക്കളെ സ്കൂളിൽ പോലും വിടാൻ പറ്റാതെ ആത്മഹത്യയുടെ മുൾമുനയിൽ നിൽക്കുന്ന കൃഷിക്കാർക്ക് പണം നൽകാതെ ലോക കേരള സഭ സംഘടിപ്പിച്ച സംസ്ഥാന സർക്കാർ കേരള നെൽ കർഷക സഭ വിളിച്ചു ചേർക്കാൻ തയ്യാറാവണമെന്നും 

യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും, ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസും, നെൽ കർഷനും  ജെഎസ്എസ് ജില്ലാ സെക്രട്ടറിയുമായ പി.ആർ മധൻലാലും കോട്ടയം പ്രസ് ക്ലബിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

തിരുനക്കര ഗാന്ധി സ്ക്വയറിന് സമീപം നടക്കുന്ന പ്രതിഷേധ സംഗമവും, സമര പ്രഖ്യപനവും യുഡിഎഫ് സംസ്ഥാന സെക്രട്ടറി സിപി ജോൺ ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്റെ സംസ്ഥാന ജില്ല നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചു.

Hot Topics

Related Articles