നെല്ല് സംഭരണം: സർക്കാർ ചുമതലപ്പെടുത്തിയ മില്ലുടമകൾ കർഷകരെ ചൂഷണം ചെയ്യുന്നതായി ആരോപണം 

കോട്ടയം:  പുഞ്ചകൃഷിയുടെ കൊയിത്ത് ആര൦ഭിച്ചതോടെ നെല്ലുസ൦ഭരണത്തിനായി സർക്കാർ ഇടപെട്ട് ചുമതലപെടുത്തിയ സഹകരണസ൦ഘങ്ങൾ കർഷകരെ ചൂഷണം ചെയ്യുകയാണെന്ന് പരാതി. തോന്നു൦പടി കിഴിവ് നീർണ്ണയിച്ചാണ് ചൂഷണം. ഈ വർഷം കാലാവസ്ഥ അനുകുലമായതിനാൽ നല്ലവിളവാണ്.  ചുരുക്കം ചില പാടങ്ങളിൽ മാത്രമേ നെല്ലിന് ചെറിയ പ്രശ്നങ്ങൾ ഉള്ളു. എന്നാൽ വേനൽ മഴ ശക്തമാകുമോ എന്ന ആശങ്ക കർഷകർക്ക് ഉണ്ട്.  ഇതിനെ മറയാക്കിയാണ് സ൦ഘങ്ങൾ കർഷകരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നത്. 

Advertisements

ഇടതുപക്ഷ അനുകൂല സഹകരണ സംഘങ്ങളാണ് നെല്ലുസ൦ഭരണത്തിന് ഇറങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ നെൽകൃഷിമേഖലയിൽ നിന്നു തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആഗ്രഹിക്കുന്ന ഇപ്പോഴുത്തെ സഹകരണ വകുപ്പ് മന്ത്രി തന്നെയാണ് നെല്ലുസ൦ഭരണ൦ സഹകരണ സംഘങ്ങളെ ഏൽപ്പിക്കാൻ മുൻ കൈ എടുത്തത്.  എന്നത് നെല്ലു സ൦ഭരണത്തിൽ രാഷ്ട്രീയ കലർത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആരോപിച്ചു കൃഷി ഓഘീസർമാരു൦ പാടിഉദ്യോഗസ്ഥരു൦ കിഴിവ് ഈടാക്കുന്നതിന് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles