രണ്ട് പെൺകുട്ടികൾക്ക് ജ്യൂസിൽ വിഷം കലർത്തി നൽകി; പിന്നാലെ ജീവനൊടുക്കി അച്ഛൻ; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴ മാന്നാറിൽ

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് വിഷം നൽകി അച്ഛൻ ജീവനൊടുക്കി. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) വിഷം കഴിച്ച് മരിച്ചത്. വിഷം കഴിച്ച രണ്ട് പെൺകുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

Advertisements

ആറാം ക്ലാസ് വിദ്യാർത്ഥി ശിവഗംഗ, രണ്ടാം ക്ലാസ് വിദ്യാർത്ഥി ശിവ കീർത്തന എന്നിവരാണ് ചികിത്സയിലുള്ളത്. സ്കൂളിൽ നിന്ന് കൂട്ടികൊണ്ട് വരുമ്പോൾ ജ്യൂസിൽ വിഷം കലർത്തി നൽകുകയായിരുന്നു. മൂവരും കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടന്നത് കണ്ട് നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

Hot Topics

Related Articles